ചണ്ഡീഗഡ്: ഹരിയാന പോലീസിന്റെ പരിശോധനയില്‍ രണ്ട് കുറ്റവാളി സംഘങ്ങളില്‍ അംഗമായ ഷാര്‍പ്പ് ഷൂട്ടര്‍ പിടിയില്‍. കൊടും കുറ്റവാളിയായ പവാന്‍ ഏലിയാസ് ടോട്ല എന്നയാളാണ് പിടിയിലായത്.
റോത്തക്കിലെ ലോറന്‍സ് ബിഷ്നോയ്, രാജു ബസൗഡി, എന്നീ കുറ്റവാളി സംഘങ്ങളില്‍ അംഗമാണിയാള്‍. സോണിപ്പത്ത് സ്വദേശിയായ ഇയാള്‍ എന്നും ഹരിയാന പോലീസിന് തലവേദനയായിരുന്നു. ഹരിയാന, ഡല്‍ഹി, രാജസ്ഥാന്, പഞ്ചാബ് എന്നിവിടങ്ങളിലെ നിരവധി കേസുകളില്‍ പ്രതിയായ ടോട്ലയെ പിടിച്ചു കൊടുക്കുന്നവര്‍ക്ക് ഹരിയാന പോലീസ് 2 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ജനുവരിയില്‍ ജഗ്ബീര്‍ എന്ന ഒരു സ്കൂള്‍ ബസ് ഡ്രൈവറെ ടോട്ല കൊലപ്പെടുത്തിയിരുന്നു. രണ്ട് ദിവസം മുന്‍പ് ഇതേ കേസിന്റെ ദൃക്സാക്ഷിയെയും ഇയാള്‍ പട്ടാപ്പകല്‍ കൊലപ്പെടുത്തിയിരുന്നു. ടോട്ല റോത്തക്കില്‍ എത്തുന്നു എന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. 11 വധക്കേസുകളിലും 2 വധശ്രമ കേസുകളിലും കവര്‍ച്ച, പിടിച്ചുപറി എന്നിങ്ങനെയുള്ള 20 കേസുകളിലും ഹരിയാന പോലീസ് ഇയാളെ തെരയുകയായിരുന്നു.