മുംബൈ: മഹാരാഷ്ട്രയില്‍ ആറ് കമ്മ്യൂണിസ്റ്റ് ഭീകരര്‍ കീഴടങ്ങി. ഒരു പുരുഷനും അഞ്ച് സ്ത്രീകളും അടങ്ങുന്ന സംഘമാണ് ഗഡ്ചിരോളി പോലീസ് മുന്‍പാകെ കീഴടങ്ങിയത്. കൊലപാതകം ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതികളായ ഇവരെ പിടികൂടുന്നവര്‍ക്ക്
31, 50,000 രൂപയാണ് പാരിതോഷികമായി പ്രഖ്യാപിച്ചിരുന്നത്.
സരിത അട്ല, അഗ്നി, മമിത, തുളസി, മനിഷ, സന്ദീപ് എന്നിവരാണ് കീഴടങ്ങിയതെന്ന് ഗഡ്ചിരോളി പോലീസ് അറിയിച്ചു. കൊലപാതകം, പിടിച്ചുപറി, തിവെപ്പ് തുടങ്ങിയ കേസുകളില്‍ ഇവര്‍ പ്രതികളാണെന്നും പോലീസ് വ്യക്തമാക്കി.
ഈ വര്‍ഷം 29 കമ്മ്യൂണിസ്റ്റ് ഭീകരര്‍ ഗഡ്ചിരോളി പോലീസ് മുന്‍പാകെ കീഴടങ്ങിയതായി അധികൃതര്‍ അറിയിച്ചു.