മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ശിവസേന അദ്ധ്യക്ഷന്‍ ഉദ്ധവ് താക്കറെ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ദാദറിലെ ശിവജി പാര്‍ക്കില്‍ വൈകുന്നേരം 5 മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ്. ശിവജി പാര്‍ക്കില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയത്.
ഉപമുഖ്യമന്ത്രി സ്ഥാനം എന്‍സിപിക്കും, സ്പീക്കര്‍ പദവി കോണ്‍ഗ്രസിനും നല്‍കാനാണ് ധാരണ. എന്‍സിപി നിയമ സഭാ കക്ഷി നേതാവ് ജയന്ത് പാട്ടീല്‍ ഉപമുഖ്യമന്ത്രിയും , കോണ്‍ഗ്രസിന്റെ പൃഥ്വിരാജ് ചവാന് സ്പീക്കറുമാകുമെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായ സ്ഥിരീകരണം വന്നിട്ടില്ല. മന്ത്രിസഭാ വിപുലീകരണം ഡിസംബര്‍ മൂന്നിന് ശേഷം നടക്കുമെന്ന് പ്രഫുല്‍ പട്ടേല്‍ അറിയിച്ചു.
മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. അതേസമയം, കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്നാണ് സൂചന.