പമ്പ: പമ്പാനദിയിലും പരിസരങ്ങളിലും കുന്നുകൂടി കിടക്കുന്ന പ്ലാസ്റ്റിക് ചാക്കുകള്‍ നീക്കാന്‍ ദേവസ്വം ബോര്‍ഡിന് കര്‍ശന നിര്‍ദ്ദേശം. നിയമസഭാ സമിതിയാണ് ദേവസ്വം ബോര്‍ഡിനും ശുചിത്വ മിഷനും നിര്‍ദ്ദേശം നല്‍കിയത്. പമ്പാ നദി ശുചീകരണത്തില്‍ ദേവസ്വം ബോര്‍ഡിന് ഗുരുതര വീഴ്ച പറ്റിയെന്ന് നിയമസഭാ സമിതി ആരോപിച്ചു.
പമ്പയിലെ സ്ഥിതി മോശമാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് നിയമസഭാ സമതി ഇടപെട്ടത്. പമ്പയിലെ ഭക്ഷണ ശാലയിലെ അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ പുറം തള്ളുന്നത് പമ്പയിലേക്കാണ്. ശബരിമലയിലേക്കെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് കുളിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലേക്ക് നദി മാറിയിരിക്കുകയാണെന്നും സമിതി വിലയിരുത്തി.
മാലിന്യം പമ്പയിലേക്ക് ഒഴുക്കുന്നത് അവസാനിപ്പിക്കാനും, പ്ലാസ്റ്റിക് ചക്കു കെട്ടുകള്‍ നദിയില്‍ നിന്നും നീക്കം ചെയ്യണമെന്നും സമിതി ആവശ്യപ്പെട്ടു. വകുപ്പുകളുടെ അനാസ്ഥയെ സൂചിപ്പിച്ച് സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സമിതി അറിയിച്ചു.