പത്തനംതിട്ട: ശബരിമലയില്‍ ഡോളി ചുമട്ടുകാരെ ഒഴിവാക്കാന്‍ ഏകീകൃത സംവിധാനം വേണമെന്ന് നിയമ സമിതി. ഡോളി ആവശ്യപ്പെടുന്നവരോട് കൂടുതല്‍ പണം ഈടാക്കുന്നതിനെ കുറിച്ച് പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഏകീകൃത സംവിധാനം നടപ്പാക്കണമെന്ന് സമിതി നിര്‍ദ്ദേശിച്ചത്. ചുമട്ടു കാരില്‍ നിന്നും ദേവസ്വം ബോര്‍ഡ് നോക്കൂ കൂലി വാങ്ങുന്നതിനെതിരെയും സമിതിയില്‍ വിമര്‍ശനം ഉണ്ടായി.
ഒറ്റപ്പെട്ട് വരുന്ന മുതിര്‍ന്ന തീര്‍ത്ഥാടകരെ മല കയറുന്നതിന് സഹായിക്കാന്‍ കൂടുതല്‍ സന്നദ്ധ പ്രവര്‍ത്തകരെ നിയമിക്കാനും സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമകാര്യങ്ങള്‍ക്കായി രൂപീകരിച്ച സി.കെ നാണു എംഎല്‍എയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ നിയമ സമിതിയാണ് നിലയ്ക്കലിലും പമ്പയിലും പരിശോധന നടത്തിയത്. വന നിയമങ്ങള്‍ പാലിച്ച് ശരണ പാതയില്‍ താത്ക്കാലിക ഇരിപ്പിടങ്ങള്‍ ഒരുക്കണമെന്നും സമിതി നിര്‍ദ്ദേശിച്ചു.
മുതിര്‍ന്ന പൗരന്മാര്ക്ക് സൗകര്യ മൊരുക്കിയതില് തൃപ്തി അറിയിച്ചെങ്കിലും കൂടുതല്‍ സൗകര്യം ഒരുക്കണമെന്നും സമിതി പറഞ്ഞു. തീര്‍ത്ഥാടകര്‍ക്ക് സൂക്ഷ്മത കുറവ് കൊണ്ട് അപകടങ്ങള്‍ ഉണ്ടാവില്ലെന്ന് ഉറപ്പു വരുത്തണം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കുളിച്ചു വസ്ത്രം മാറാനുള്ള സൗകര്യങ്ങള്‍ നടപ്പാക്കണമെന്നും സമിതി നിര്‍ദ്ദേശിച്ചു.