ന്യൂഡല്‍ഹി: ഇന്ത്യയുടെ അടിസ്ഥാനമാണ് ആധ്യാത്മികതയെന്നും അതറിഞ്ഞ് ജീവിക്കുമ്പോഴാണ് ജീവിതത്തില്് ശാന്തതയും ലക്ഷ്യബോധവും കൈവരുന്നതെന്നും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞു. ആധ്യാത്മികാചാര്യന് പ്രസിദ്ധനായ ശ്രീശ്രീ രവിശങ്കറുമായുള്ള കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യത്തെ സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയും വേണമെന്ന് പറഞ്ഞ ഉപരാഷ്ട്രപതി ഇന്ത്യന്‍ തത്വചിന്തയുടെ മൂല്യങ്ങളേയും അന്തസത്തയേയും ഉയര്‍ത്തിപ്പിടിക്കണമെന്നും ആഹ്വാനം ചെയ്തു. സ്വന്തം വസതിയില്‍ ശ്രീശ്രീ രവിശങ്കറിന് ഒരുക്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു വെങ്കയ്യ നായിഡു.
ആധ്യാത്മിക ഗുരുവായ ശ്രീ ശ്രീ രവിശങ്കര്‍ ഇന്ന് ലോകത്തില്‍ നടക്കുന്ന അക്രമങ്ങള്‍ക്കും മാനസിക സമ്മര്‍ദ്ദങ്ങള്‍ക്കും മൂല്യശോഷണത്തിനും അറുതിവരുത്താനുള്ള പരിശ്രമത്തിലാണ്. അദ്ദേഹത്തിന്റെ ആധ്യാത്മിക ചിന്തകളും ഉപദേശങ്ങളും ലോകം മുഴുവനുള്ളവര്ക്ക് പ്രേരണയാണെന്നും നായിഡു പറഞ്ഞു. മറുപടിയായി എല്ലാവരും സ്വന്തം ജീവിതത്തിലെ താളം വീണ്ടെടുക്കാന്‍ യോഗയും ധ്യാനവും പരിശീലിക്കണമെന്നും രവിശങ്കര്‍ പറഞ്ഞു. കേന്ദ്രമന്ത്രിമാര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ പാര്‍ലമെന്റിലെ ഉദ്യോഗസ്ഥന്മാര് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.