സത്യമപ്രിയം

പ്രിയങ്ക റെഡ്ഡിയുടെ പേരില്‍ പ്രതിഷേധവും മെഴുകുതിരിയും വാട്‌സാപ്പ് ഹര്‍ത്താലുകളും ഇല്ല

കഠ്‌വ സംഭവത്തേക്കാള്‍ ഭയാനകമായ മൂന്ന് സംഭവങ്ങള്‍ ഈ ദിവസങ്ങളില്‍ അരങ്ങേറി. സംഭവം ഉണ്ടായ തെലങ്കാനയിലോ ഇന്ത്യയുടെ ഇതര ഭാഗങ്ങളില്‍ എവിടെയെങ്കിലുമോ ഇതിന്റെ പേരില്‍ വാട്‌സാപ് ഹര്‍ത്താലോ പ്രതിഷേധമോ ഒന്നുമുണ്ടായില്ല. കാശ്മീര്‍ സംഭവത്തിന്റെ പേരില്‍ കേരളത്തില്‍ തടയപ്പെടുകയും കൈയേറ്റം ചെയ്യപ്പെടുകയും ചെയ്തവരില്‍ ചലച്ചിത്രം സംവിധായകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ അലി അക്ബറും കുടുംബവും പോലും ഉള്‍പ്പെട്ടിരുന്നു. കാരണം അദ്ദേഹത്തെ തിരിച്ചറിയാന്‍ കലാപത്തിന് ആഹ്വാനം ചെയ്ത ഇസ്ലാമിക ഭീകരര്‍ക്ക് കഴിഞ്ഞില്ല എന്നതാണ്.

ഹൈദരാബാദിലെ മൃഗഡോക്ടറായ പ്രിയങ്ക റെഡ്ഡിയാണ് കാപാലികരായ മൃഗങ്ങളാല്‍ വധിക്കപ്പെട്ടത്. കൊല്ലൂരു ഗ്രാമത്തിലെ മൃഗാശുപത്രിയില്‍ ജോലി ചെയ്യുന്ന അവര്‍ ആശുപത്രിയില്‍ രാത്രി ഡ്യൂട്ടിക്കായി പോവുകയായിരുന്നു. ഷംഷാബാദില്‍ വച്ച് രാത്രി 9.15 ഓടെ അവര്‍ യാത്ര ചെയ്തിരുന്ന സ്‌കൂട്ടര്‍ പഞ്ചറാവുകയായിരുന്നു. ഈ പ്രദേശത്തുള്ള സാമൂഹ്യവിരുദ്ധര്‍ വണ്ടി പഞ്ചറാക്കാനുള്ള അള്ളുകള്‍ വഴിയില്‍ നിരത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ചരക്ക് കയറ്റിവന്ന നിരവധി ട്രക്കുകള്‍ കൂടി പാര്‍ക്ക് ചെയ്തിരുന്ന ഈ സ്ഥലം ഇസ്ലാമിക തീവ്രവാദി സംഘടനകളുടെ ശക്തികേന്ദ്രം കൂടിയായിരുന്നു. വണ്ടി പഞ്ചറായ ഉടന്‍ തന്നെ സഹോദരിയായ ഭവ്യയെ വിളിച്ച് വണ്ടി പഞ്ചറായെന്നും തനിക്ക് ഭയമാകുന്നു എന്നും പറഞ്ഞുവത്രെ. അടുത്തുതന്നെയുള്ള ടോള്‍ ഗേറ്റിലേക്ക് വണ്ടി ഉപേക്ഷിച്ചിട്ടായാലും പോകാന്‍ സഹോദരി നിര്‍ദ്ദേശിച്ചു. പിന്നീട് വിളിച്ചപ്പോഴൊക്കെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.

Loading...

വ്യാഴാഴ്ച രാവിലെ പ്രിയങ്കയുടെ കത്തിക്കരിഞ്ഞ മൃതദേഹം അടിപ്പാതയുടെ അടുത്തു നിന്നുതന്നെ കണ്ടെത്തുകയായിരുന്നു. സാമൂഹ്യവിരുദ്ധര്‍ പ്രിയങ്കയെ വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നു എന്നാണ് പോലീസ് സംശയിക്കുന്നത്. മണ്ണെണ്ണ ഒഴിച്ചാണ് കത്തിച്ചതെന്ന കാര്യം ഷംഷാബാദ് ഡി സി പി പ്രകാശ് റെഡ്ഡി സ്ഥിരീകരിച്ചു. ഇതിനടുത്തു നിന്നു തന്നെ കത്തിക്കരിഞ്ഞ മറ്റൊരു സ്ത്രീയുടെ മൃതദേഹം കൂടി കണ്ടെടുത്തിട്ടുണ്ട്. അത് ആരുടേതാണെന്ന് വ്യാഴാഴ്ച രാത്രി വരെ തിരിച്ചറിഞ്ഞിട്ടില്ല.

ഈ അവസരത്തില്‍ കഴിഞ്ഞ ദിവസം പെരുമ്പാവൂരില്‍ നടന്ന ഒരു കൊലപാതകം കൂടി നമ്മള്‍ കാണണം. 35 വയസ്സുള്ള ഒരു യുവതിയെ നിഷ്ഠൂരമായി മണ്‍വെട്ടി കൊണ്ട് തലയ്ക്കടിച്ചു കൊല്ലുകയായിരുന്നു. ആസാമിലെ നാഗൂണില്‍ താമസിക്കുന്ന ഉമര്‍ അലി റോഹിംഗ്യന്‍ അഭയാര്‍ത്ഥി കുടുംബത്തില്‍പ്പെട്ട ആളാണെന്നാണ് പറയുന്നത്. ഇത്തരം ക്രൂരമായ ലൈംഗിക ആഭാസങ്ങളെ തുടര്‍ന്ന് നാട്ടില്‍ നില്‍ക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായപ്പോള്‍ അവിടെ നിന്ന് സ്ഥലം വിട്ട ആളാണ്. പെരുമ്പാവൂരിലും ഇത്തരം പ്രശ്‌നങ്ങളെ തുടര്‍ന്ന് നേരത്തെ തന്നെ നാട്ടുകാര്‍ ഇയാളെ താക്കീത് ചെയ്തിരുന്നതാണ്. ഇത്തരം സാമൂഹ്യ വിരുദ്ധരായ ആളുകള്‍ക്ക് അവരുടെ ഒരു പൂര്‍വ്വകാല ചരിത്രവും നോക്കാതെ എങ്ങനെ സൈരവിഹാരം ചെയ്യാനാകുന്നു എന്ന ചോദ്യം അവശേഷിക്കുന്നു.

ഈ മൂന്ന് കൊലപാതകങ്ങളിലും പിടിയിലായവര്‍ ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ടവരാണ്. പക്ഷേ, ഈ കൊലയാളികളുടെ മതം നോക്കി മതത്തിനെതിരെ പടയൊരുക്കം നടത്താനോ അവരെ ആക്ഷേപിക്കാനോ മറ്റാരും ഒരുമ്പെട്ടിട്ടില്ല. ഭീകരവാദത്തിനും ഇത്തരം കൊടും കുറ്റകൃത്യങ്ങള്‍ക്കും മതമാണ് ഉത്തരവാദി എന്ന് വിവരവും വിവേകവും ഉള്ളവരാരും പറയുകയുമില്ല. കാശ്മീരിലെ കഠ്‌വ സംഭവത്തിന്റെ പേരില്‍ മലപ്പുറത്ത് കാറില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്ന ഗര്‍ഭിണിയെ അടക്കം തടഞ്ഞിട്ട് ജിഹാദ് നടത്തിയ കേരളത്തിലെ കുഞ്ഞു ഭീകരര്‍ ഇക്കാര്യം മനസ്സിലാക്കാണം. ഹൈദരാബാദിലെ കൊലപാതകവും പെരുമ്പാവൂരിലെ കൊലപാതകവും കഠ്‌വയിലെ കൊലപാതകവും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത്? പ്രതികളുടെയോ ഇരകളുടെയോ മതമല്ല നോക്കേണ്ടത്. ഇത്തരം സാമൂഹ്യ വിരുദ്ധന്മാരെ ശിക്ഷിക്കാനും സമൂഹത്തില്‍ നിന്ന് ബഹിഷ്‌ക്കരിക്കാനും എല്ലാ മതങ്ങളും തയ്യാറാകണം.

മതം മനുഷ്യനെ ആത്മീയമായ മോചനത്തിനും ഭൗതികമായ നല്ല ജീവിതത്തിനും വേണ്ടിയാണ് നിലകൊള്ളേണ്ടത്. ഓരോ മതത്തിലെയും കുടുംബങ്ങളും മതവിശ്വാസികളും തമ്മിലുള്ള ബന്ധം ആ സമുദായത്തിന്റെ മാത്രമല്ല, മൊത്തം സമൂഹത്തിന്റെയും പുരോഗതിക്കും സുഗമമായ ജീവിതത്തിനും വഴിയൊരുക്കുന്നതാകണം. വിശ്വാസപ്രമാണം എന്തായാലും നമ്മള്‍ ഭാരതീയരാണെന്ന ചിന്തയില്‍ ഒന്നിച്ചു പോകാനാണ് ശ്രമിക്കേണ്ടത്. എന്റെ മതത്തില്‍ വിശ്വസിക്കാത്തവന്‍ വധിക്കപ്പെടേണ്ടവനാണെന്നും എന്റെ മതത്തില്‍ വിശ്വസിക്കാത്തവന്‍ പാപിയാണെന്നും ഉള്ള ചിന്ത മാറേണ്ടിയിരിക്കുന്നു. ഭാരതീയ സംസ്‌കാരം നമ്മളോട് പറയുന്നത് സത്യം ഒന്നു മാത്രമേയുള്ളൂ, വിശ്വാസികള്‍ അതിനെ പലതായി കാണുന്നു എന്നാണ് (ഏകം സത് വിപ്രാ ബഹുധാ വദന്തി). മതവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ മനസ്സുകളെ വിഭജിക്കുകയും കുറ്റവാളികളെ പോറ്റി വളര്‍ത്തുകയും ചെയ്യുന്നത് ഒരിക്കലും അഭികാമ്യമല്ല. കേരളത്തില്‍ ജീവിക്കുന്ന ഓരോരുത്തരും പത്തോ പതിനഞ്ചോ തലമുറയ്ക്കപ്പുറം ഒരേ കുടുംബത്തിലോ താവഴിയിലോ മാതാപിതാക്കള്‍ക്കോ ഒക്കെ ഉണ്ടായവരായിരുന്നു എന്ന കാര്യം വിസ്മരിക്കരുത്. കേരളത്തിന്റെ ചില ഭാഗങ്ങളിലെങ്കിലും ഉയര്‍ന്നു വരുന്ന തീക്ഷണമായ മതബോധവും മത വൈരവും അതിനെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളുമാണ് ഇക്കാര്യം അടിവരയിട്ട് പറയാന്‍ കാരണം. പ്രിയങ്ക റെഡ്ഡിയെ വധിച്ചവരുടെ പേരില്‍ വാട്‌സാപ് ഹര്‍ത്താലോ പ്രതിഷേധമോ ആരും ആഹ്വാനം ചെയ്തിട്ടില്ലെന്ന കാര്യം മലപ്പുറത്തും കോഴിക്കോട്ടും ഹര്‍ത്താല്‍ നടത്തിയ കുഞ്ഞു ഭീകരര്‍ ഓര്‍ക്കണം.

കഠ്‌വ സംഭവത്തിന്റെ പേരില്‍ കൂട്ടപ്രസ്താവന ഇറക്കിയവരും മെഴുകുതിരി കത്തിച്ചവരും ജാഥ നടത്തിയവരും ഒന്നും പെരുമ്പാവൂരിലെ പെണ്‍കുട്ടിയുടെ പേരിലോ, പ്രിയങ്കാ റെഡ്ഡിയുടെ പേരിലോ ഒരുതുള്ളി കണ്ണീര്‍ പൊഴിക്കാന്‍ ഇതുവരെ എത്തിയില്ല. ഹിന്ദു ദേവതാ സങ്കല്പമായ ശിവലിംഗത്തെ അപകീര്‍ത്തിപ്പെടുത്തിയ സാമൂഹ്യ മാധ്യമങ്ങളിലെ കൂലി എഴുത്തുകാരെയും കണ്ടില്ല. ഡി വൈ എഫ് ഐ അടക്കമുള്ള യുവജനസംഘടനകളുടെ നാവ് ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്ക് പണയപ്പെടുത്തിയിരിക്കയാണ്. അവര്‍ ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി മാത്രം ശബ്ദിക്കുന്ന വടക്കുനോക്കി യന്ത്രങ്ങളാണ്. ഗദ്യത്തിലും പദ്യത്തിലും സംഘപരിവാറിനെ അപഹസിക്കുകയും ആഭാസ നാടകം ആടുകയും ചെയ്യുന്ന സാംസ്‌കാരിക നായകന്മാര്‍ ഒരാള്‍ പോലും ഹൈദരാബാദിലെ സംഭവത്തില്‍ മാത്രമല്ല, പെരുമ്പാവൂരിലെ സംഭവത്തില്‍ പോലും വായ തുറന്നിട്ടില്ല. റോഹിംഗ്യകളും ബംഗ്ലാദേശികളും ഈ നാട്ടില്‍ സൃഷ്ടിക്കുന്ന അരാജകത്വവും ഭീഷണിയും ന്യൂനപക്ഷ വോട്ടുബാങ്ക് ശക്തമായിരിക്കുന്നിടത്തോളം സംസ്ഥാന സര്‍ക്കാരിന്റെ പോലും പരിഗണനയില്‍ ഉണ്ടാകില്ല.

ഈ കൊലപാതകങ്ങളിലും ഇരകള്‍ക്ക് നീതി കിട്ടണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പ്രിയങ്കാ റെഡ്ഡിയുടെ പിതാവ് പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ്, ഈ നിഷ്ഠൂരതയ്ക്ക് തൂക്കുകയര്‍ ഉറപ്പാക്കണം. സൗമ്യയുടെ കൊലപാതകിയായ ചാള്‍സ് എന്ന ഗോവിന്ദച്ചാമിയെ പിന്തുണയ്ക്കാനെത്തിയ മൃഗങ്ങള്‍ ഇവിടെയും ഉണ്ടാകും, മതത്തിന്റെ പേരില്‍. ഇവരെയൊക്കെ എങ്ങനെയാണ് പ്രതിരോധിക്കേണ്ടത് എന്ന് ഭാരതീയ സമൂഹം ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

6K Shares

Scroll down for comments

Loading...

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close