3500 കിലോമീറ്റര്‍ ദൂര പരിധി, മൊബൈല്‍ ലോഞ്ചര്‍ വഴി എവിടെ നിന്നും വിക്ഷേപിക്കാം, അഗ്നി-3ന്റെ രാത്രി വിക്ഷേപണം വിജയം

ബലാസോര്‍: ഇന്ത്യയുടെ ഭൂഖണ്ഡാന്തര മിസൈല്‍ അഗ്നി-3 ആദ്യമായി രാത്രി വിക്ഷേപിച്ചു. 3500 കിലോമീറ്റര്‍ ദൂര പരിധിയുള്ളതും ആണവ പോര്‍മുന ഘടിക്കാവുന്നതുമായ മിസൈലാണ് ഇത്. ശനിയാഴ്ച ഒഡീഷാ തീരത്തെ എപിജെ അബ്ദുള്‍ കലാം ദ്വീപിലെ വിക്ഷേപണത്തറയില്‍ നിന്ന് രാത്രി 7.17-നായിരുന്നു വിക്ഷേപിച്ചത്.
സംയോജിത ഗൈഡഡ് മിസൈല്‍ വികസന പദ്ധതിയിലൂടെ ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ചെടുത്ത ആണവായുധ വാഹക ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈലാണ് അഗ്നി-3. പ്രഹര ശേഷിയില്‍ രണ്ടാസ്ഥാനത്തുള്ള മിസൈലാണ് അഗ്നി-3. 3000 മുതല്‍ 4000 കിലോമീറ്റര്‍ വരെ ദൂര പരിധി വര്‍ദ്ധിപ്പിക്കാന്‍ കഴിവുള്ളതാണ് ഈ മിസൈല്‍. ചൈന തലസ്ഥാനമാക്കിയ ബെയ്ജിങ്, ഷാന്‍ഹായ് ഉള്‍പ്പെടെയുള്ള നഗരങ്ങള്‍, ഇന്ത്യന്‍ മഹാസമുദ്രത്തിലെ അമേരിക്കന്‍ സൈനിക താവളം തുടങ്ങിയവ അഗ്നി-3 ന്റെ പരിധിയില്‍ വരുന്നതാണ്.
2011-ലാണ് അഗ്നി-3 സായുധ സേനയില്‍ ഉള്‍പ്പെടുത്തിയത്. നേരത്തെ, മൂന്ന് വിക്ഷേപണവും നടത്തിയത് പകലായിരുന്നു. 2006, 2007, 2008 എന്നി മൂന്നു വര്‍ഷങ്ങളിലാണ് പരീക്ഷണം നടത്തിയത്. 2006-ല്‍ നടത്തിയ ആദ്യ പരീക്ഷണത്തില്‍ മിസൈല്‍ വഹിച്ചിരുന്ന റോക്കറ്റിന്റെ രണ്ടാംഘട്ടം വേര്‍പ്പെട്ടിരുന്നില്ല. പിന്നീട് നടത്തിയ രണ്ടു പരീക്ഷണങ്ങളും വിജയമായിരുന്നു.
3000 കിലോമീറ്റര്‍ വരെ പ്രഹര ശേഷിയുള്ള അഗ്നി മൂന്ന് മിസൈലിന് ഒന്നര ടണ്‍ ഭാരമുള്ള ആണവായുധങ്ങള്‍ വരെ വഹിക്കാനുള്ള ശേഷിയുണ്ട്. 17 മീറ്റര്‍ നീളവും രണ്ടു മീറ്റര്‍ വ്യാസവും 50 ടണ്‍ ഭാരവും മിസൈലിനുണ്ട്. സെക്കന്റില്‍ 5000 മീറ്റര്‍ വേഗതയാണ് അഗ്നി മൂന്നിന്റെ മറ്റൊരു പ്രത്യേകത. അഗ്നി 1,അഗ്നി 2 എന്നിവയേക്കാള്‍ ശക്തിയേറിയതാണ് അഗ്നി മൂന്ന് മിസൈല്‍.
സൈന്യത്തിലെ സ്ട്രാറ്റജിക് ഫോഴ്സ് കമാന്‍ഡാണ് പരിശീലനത്തിന്റെ ഭാഗമായി പരീക്ഷണം നടത്തിയത്. ഡിആര്‍ഡിഒയുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച് കരസേനയ്ക്ക് കൈമാറിയ മിസൈലാണ് അഗ്നി-3. ഒഡീഷ തീരത്തെ അബുദുള്‍ കലാം ദ്വീപില്‍ നിന്ന് മൊബൈല്‍ ലോഞ്ചര്‍ ഉപയോഗിച്ചാണ് മിസൈല്‍ തൊടുത്തത്. രാജ്യത്ത് എവിടെ നിന്നും മൊബൈല്‍ ലോഞ്ചര്‍ വഴി അഗ്നി മൂന്ന് മിസൈല്‍ വിക്ഷേപിക്കാന്‍ സാധിക്കുമെന്നത് മറ്റൊരു നേട്ടമാണ്.
Post Your Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..