കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സുരക്ഷാ സേനയ്ക്ക് കീഴില്‍ 31 ഐഎസ് ഭീകരര്‍ കീഴടങ്ങിയതായി റിപ്പോര്‍ട്ട്. ഭീകരരോടൊപ്പം 62 സ്ത്രീകളും കുട്ടികളും കീഴടങ്ങിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
അഫ്ഗാനിലെ അച്ചിന് ജില്ലയിലാണ് ഭീകരര്‍ കീഴടങ്ങിയത്. ഇവരില്‍ നിന്ന് നിരവധി ആയുധങ്ങളും പിടിച്ചെടുത്തതായി സേന അധികൃതര്‍ അറിയിച്ചു. നവംബര്‍ 12-ന് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 900 പേര് കീഴടങ്ങിയിരുന്നു. നവംബര്‍ 16-ന് 18 ഐഎസ് ഭീകരര്‍ ഉള്‍പ്പെടെ 65 സ്ത്രീകളും കുട്ടികളും കീഴടങ്ങിയിരുന്നു. തൊട്ടുപിന്നാലെയാണ് 31 ഭീകരര്‍ കീഴടങ്ങിയതായി സുരക്ഷ സേന അറിയിച്ചത്.
അടുത്തിടെ സുരക്ഷാ സേനയ്ക്കു മുമ്പില്‍ കീഴടങ്ങുന്ന ഐഎസ് ഭീകരരുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ടെന്ന് സേനാ അധികൃതര്‍ അറിയിച്ചു. തീവ്രവാദികള്‍ക്ക് നേരെ അഫ്ഗാന് സായുധ സേന നടപടി കര്ശനമാക്കിയതോടൊണ് ഭീകരര്‍ കീഴടങ്ങി തുടങ്ങിയത്.