തിരുവനന്തപുരം: കേരള പോലീസ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നു. പ്രകൃതി ക്ഷോഭ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും നക്സല്‍ വിരുദ്ധ പ്രവര്‍ത്തനത്തിനുമാണ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നത്.
പ്രളയകാലത്ത് ഹെലികോപ്റ്ററിന്റെ അപര്യാപ്തത രക്ഷാ പ്രവര്‍ത്തനത്തെ വലിയ തോതില്‍ ബാധിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാന്‍ തീരുമാനിച്ചത്. ഇതു സംബന്ധിച്ച് പവന് ഹാന്‍സ് കമ്പനിയുമായി ധാരണയായി.
പ്രതിമാസം 1.44 കോടി രൂപയാണ് വാടക. ഒരു മാസം 20 മണിക്കൂര്‍ ഹെലികോപ്റ്റര്‍ ഉപയോഗിക്കാം. അധികമായി ഉപയോഗിക്കുന്ന ഓരോ മണിക്കൂറിനും 65,000 രൂപ വീതം നല്‍കണം.
കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് ഇതിനായി വിന്യസിക്കും. പതിനൊന്ന് സീറ്റുകള്‍ ഉള്ള ഹെലികോപ്റ്ററാണ് വാടകയ്ക്കെടുക്കുന്നത്. ഡിസംബര്‍ 10 ന് ഇത് സംബന്ധിച്ച ധാരണാ പത്രം ഒപ്പുവെയ്ക്കുമെന്നാണ് സൂചന.