ഇന്ത്യൻ സോഷ്യൽ ക്ളബ് മലയാള വിഭാഗത്തിന്റെ 2019 ലെ എന്റെ കേരളം മലയാളം പ്രശ്നോത്തരിയിൽ സീനിയർ വിഭാഗത്തിൽ കുമാരിമാർ ആതിരാ ഉണ്ണി, പ്രവീണ കെ, ആന്ത്രിയ മരിയ എന്നിവർ നയിച്ച മബേലാ ഇന്ത്യൻ സ്കൂൾ ജേതാക്കളായി. കുമാരിമാർ നിവേദിത ഏ ആർ , ഗംഗാ കെ ഗിരീഷ്, മാസ്റ്റർ പ്രണവ് വിനോദ് എന്നിവർ നയിച്ച ഇന്ത്യൻ സ്കൂൾ ദാർസൈറ്റ് രണ്ടാം സ്ഥാനക്കാരായി .
നവം.29 ന് ഐ എസ് സി മർട്ടി പർപ്സ് ഹാളിൽ നടന്ന ഏറെ ആവേശകരമായ മത്സരം പ്രശസ്ത മലയാള ക്വിസ് മാസ്റ്റർ ശ്രീ പി. പ്രേമ ചന്ദ്രൻ മാസ്റ്റർ നയിച്ചു. കേരള സംസ്ഥാന സ്കൂൾ കരിക്കുലം ബോർഡ് അംഗവും ചലച്ചിത്രോത്സവ സംഘാടകനുമാണ് ശ്രീ പ്രേമചന്ദ്രൻ.
ആദ്യം നടന്ന ജൂനിയർ വിഭാഗം മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ ഇന്ത്യൻ സ്കൂൾ അൽ ഗൂബ്ര നേടി. പവിത്രാ നായർ, നയൻ ജിതേഷ്, സ്നേഹാ പികെ എന്നിവരുടെ ടീം ഒന്നാം സ്ഥാനവും വൈഗാ ഹരി, വൈഷ്ണവ് പ്രശാന്ത് അപർണ്ണാ പ്രവീൺ ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി
25 ചോദ്യങ്ങൾ അടങ്ങിയ പ്രാഥമിക റൗണ്ടിൽ ഏറ്റവും കൂടുതൽ പോയിൻറ്റുകൾ കരസ്ഥമാക്കിയ ആറു ടീമുകളാണ് ഫൈനൽ റൗണ്ടുകളിലേക്ക് യോഗ്യത നേടിയത് . ചരിത്രം, ഭാഷ, സംസ്കാരം, കായികം, കല, സാമൂഹികം തുടങ്ങിയ എല്ലാ രംഗങ്ങളേയും അടി സ്ഥാനമാക്കിയുള്ള ചോദ്യങ്ങളും അവസാന വേഗതാ റൗണ്ടുകളും മൾട്ടി മീഡിയ ദൃശ്യചാര്യതയോടെ അവതരിപ്പിച്ചപ്പോൾ മത്സരാവേശം പാരമ്യത്തിലെത്തി. ഒമാനിലെ പത്തോളം ഇന്ത്യൻ സ്കൂളുകളിൽ നിന്നും നൂറിൽ പരം ടീമുകളിലായി മുന്നൂറിലധികം മത്സരാർത്ഥികളാണ് പങ്കെടുത്തത് .
ജൂനിയർ സീനിയർ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സ്കൂളുകൾക്കും പ്രത്യേക ട്രോഫികൾ നൽകുകയുണ്ടായി. ഏറ്റവും കൂടുതൽ മത്സരാർത്ഥികളെ പങ്കെടുപ്പിച്ചതിനുള്ള ട്രോഫി ഇന്ത്യൻ സ്കൂൾ ദാർസൈറ്റ് കരസ്ഥമാക്കി
വിജയികൾക്ക് മലയാള വിഭാഗം കൺവീനർ ശ്രീ ഏബ്രഹാം മാത്യുവും ക്വിസ് മാസ്റ്റർ ശ്രീ പ്രേമചന്ദ്രനും സമ്മാനദാനം നിർവഹിച്ചു. സാഹിത്യ വിഭാഗം സെക്രട്ടറി ശ്രീ ഈജി മധുസൂദനൻ, കോ കൺവീനർ ശ്രീ പി ശ്രീകുമാർ, ജോ.സെക്രട്ടറി ശ്രീ മനോഹരൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.