ന്യൂഡല്‍ഹി:പ്രിയങ്കാ ഗാന്ധിക്ക് പകരം ബോളിവുഡ് നടി ‘പ്രിയങ്കാ ചോപ്ര സിന്ദാബാദ്’ മുദ്രാവാക്യം മുഴക്കി കോണ്‍ഗ്രസ് നേതാവ്. കോണ്‍ഗ്രസ് പാര്‍ട്ടി ഡല്‍ഹിയില്‍ സംഘടിപ്പിച്ച പൊതുപരിപാടിയിലാണ് പ്രാദേശിക നേതാവിന് അമളി പറ്റിയത്.
അണികള്‍ ആവേശത്തോടെ മുദ്രാവാക്യങ്ങള്‍ ഏറ്റുപറയുന്നതിനിടെയാണ് പ്രിയങ്കാ ചോപ്ര സിന്ദാബാദ് എത്തിയത്. ‘സോണിയാ ഗാന്ധി സിന്ദാബാദ്, കോണ്‍ഗ്രസ് പാര്‍ട്ടി സിന്ദാബാദ്, രാഹുല്‍ ഗാന്ധി സിന്ദാബാദ്, പ്രിയങ്കാ ചോപ്ര സിന്ദാബാദ് ‘ എന്നായിരുന്നു സുരേന്ദര്‍ കുമാറിന്റെ മുദ്രാവാക്യം. മുദ്രാവാക്യം മുഴക്കുമ്പോള്‍ ഡല്‍ഹി കോണ്‍ഗ്രസ് പ്രസിഡന്റ് സുഭാഷ് ചോപ്രയും സമീപത്തുണ്ടായിരുന്നു. അബദ്ധം സുഭാഷ് ചോപ്ര ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ സുരേന്ദര്‍ കുമാര്‍ മാപ്പ് പറയുകയും ചെയ്തു.
എന്നാല്‍ നേതാവിന്റെ അബദ്ധം സമൂഹമാദ്ധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. കോണ്‍ഗ്രസിനെ പരിഹസിച്ച് കൊണ്ട് നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്. പ്രിയങ്കാ ചോപ്ര എന്നാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്, രാഹുല്‍ ഗാന്ധിക്ക് പകരം രാഹുല്‍ ബജാജ് എന്നു പറഞ്ഞില്ലല്ലോ തുടങ്ങിയ ചോദ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളില്‍ ഉയരുന്നത്.
#WATCH Delhi: Slogan of "Sonia Gandhi zindabad! Congress party zindabad! Rahul Gandhi zindabad! Priyanka Chopra zindabad!" (instead of Priyanka Gandhi Vadra) mistakenly raised by Congress' Surender Kr at a public rally. Delhi Congress chief Subhash Chopra was also present.(01.12) pic.twitter.com/ddFDuZDTwH
— ANI (@ANI) December 1, 2019