ദമ്മാം :സൗദി ഫാൽക്കൺസ് ക്ലബ് സംഘടിപ്പിച്ച കിംഗ് അബ്ദുൽ അസീസ് ഫാൽക്കൺറി ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പ് ഞായറാഴ്ച മാൽഹാമിൽ ആരംഭിച്ചു. ഫാൽക്കൺറി ഉത്സവം ഡിസംബർ 16 വരെ തുടരും.ഫെസ്റ്റിവലിൽ നടക്കുന്ന 400 മീറ്റർ ഫാൽക്കൺ പരിശീലന മത്സരത്തിലും ഒട്ടക മത്സരത്തിലും വിജയികൾക്കായി സൗദി ഫാൽക്കൺസ് ക്ലബ് SR21 ദശലക്ഷത്തിലധികം (5.6 ദശലക്ഷം ഡോളർ) ക്യാഷ് പ്രൈസുകൾ അനുവദിച്ചു. ഒട്ടക മത്സരത്തിന്റെ സമ്മാനങ്ങൾ SR3 ദശലക്ഷം ആണ്. യുവ ഫാൽക്കണുകൾക്കായുള്ള രണ്ട് ഘട്ട മത്സരത്തിലെ വിജയികൾക്ക് ആകെ SR1.2 ദശലക്ഷം അനുവദിക്കും.