India

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം; പിന്നാക്ക വിഭാഗങ്ങളുടെ ഫീസിളവിന് മാനദണ്ഡം മെറിറ്റ്; സുപ്രീംകോടതി

ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫീസ് ഇളവിന്റെ മാനദണ്ഡം മെറിറ്റ് തന്നെയാകണമെന്ന് സുപ്രീംകോടതി. വാര്‍ഷിക വരുമാനം മാനദണ്ഡമാക്കണമെന്ന മാനേജ്‌മെന്റുകളുടെ വാദം തള്ളിക്കൊണ്ടാണ് സുപ്രീംകോടതി ഉത്തരവിട്ടത്.

ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്. ഇതേ കാര്യം ചൂണ്ടിക്കാട്ടിയുള്ള ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവും സുപ്രീംകോടതി ശരിവച്ചു.

Loading...

ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിനെതിരെ എംഇസ് മെഡിക്കല്‍ കോളേജ്, പി കെ ദാസ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട്, ഡി എം വയനാട് എന്നീ സ്ഥാപനങ്ങളാണ് ഹര്‍ജികള്‍ നല്‍കിയത്. ഫീസിളവിന്റെ മാനദണ്ഡം മെറിറ്റല്ല വാര്‍ഷിക വരുമാനമായിരിക്കണമെന്നാണ് സ്ഥാപനങ്ങള്‍ വാദിച്ചത്. എന്നാല്‍ ഫീസ് ഇളവ് നല്‍ക്കേണ്ടത് മെറിറ്റിന്റെ മാനദണ്ഡത്തിലായിരിക്കണമെന്ന് സുപ്രീം കോടതി അറിയിച്ചു.

126 Shares

Scroll down for comments

Loading...

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close