Kerala

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിക്ക് നേരെ പീഡനശ്രമം; എസ്‌ഐ കീഴടങ്ങി

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ എസ് ഐ കീഴടങ്ങി. ബോംബ് ഡിറ്റക്ഷന്‍ സ്‌ക്വഡ് എസ് ഐയും പോത്തന്‍കോട് സ്വദേശിയുമായ സജീവ് കുമാറാണ് കീഴടങ്ങിയത്. തിരുവനന്തപുരം പോക്‌സോ കോടതിയിലാണ് കീഴടങ്ങിയത്.

റസിഡന്റ്‌സ് അസോസിയേഷന്‍ പരിപാടി അറിയിക്കനെത്തിയ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പോലീസ് ക്വാര്‍ട്ടേഴ്‌സിനുള്ളില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ എസ് ഐക്കെതിരെ പേരൂര്‍ക്കട പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ സജീവ് ഒളിവില്‍ പോയി.

Loading...

കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടി എസ് ഐ താമസിക്കുന്ന പേരൂര്‍ക്കട എസ്എപി ബറ്റാലിയന്‍ ക്വാര്‍ട്ടേഴ്‌സില്‍ എത്തുമ്പോള്‍ സജീവ് കുമാര്‍ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. വീട്ടില്‍ കയറിയ പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

അടുത്ത ദിവസം സ്‌കൂളിലെത്തിയ പെണ്‍കുട്ടി അധ്യപികയോട് വിവരം പറഞ്ഞു. അധ്യാപിക ചൈല്‍ഡ് ലൈനില്‍ അറിയിച്ചു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സജീവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവം പുറത്തറിഞ്ഞാല്‍ കൊന്നുകളയുമെന്ന് എസ് ഐ ഭീഷണിപ്പെടുത്തിയതായി കുട്ടി മൊഴി നല്‍കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

145 Shares

Scroll down for comments

Loading...

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close