Kerala
മുഖ്യമന്ത്രി പിണറായി വിജയന് ഉലകം ചുറ്റും വാലിബനെന്ന്; രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഉലകം ചുറ്റം വാലിബനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള മന്ത്രിസഭാംഗങ്ങളുടെ വിദേശയാത്ര മൊത്തം പാഴ്ചെലവാണെന്നും സംസ്ഥാനത്തിന് ഇത്കൊണ്ട് ഒരു ഗുണവുമില്ലെന്നും ചെന്നിത്തല ആരോപിച്ചു.
ഹെലികോപ്റ്റര്‍ വാങ്ങാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ആകാശക്കൊള്ളയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ചില വ്യക്തികള്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ ഈ തീരുമാനമെടുത്തത്. മുഖ്യമന്ത്രി ഇപ്പോള്‍ തന്നെ ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കുന്നുണ്ട്. ഇനി മാവോയിസ്റ്റുകളുടെ പേരിലും ഇത് ആവശ്യമില്ലെന്നും ചെന്നിത്തല ആരോപിച്ചു.
Loading...
കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സംസ്ഥാനത്തുള്ളത്. അതിനിടയിലാണ് കോടികളുടെ ബാധ്യത വരുത്തുന്ന തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.
Post Your Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..