‘രണ്ടാമൂഴം’ സിനിമയാക്കുന്നത് തടയണം; എംടി സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: സംവിധായകന് വി എ ശ്രീകുമാറിനെതിരെ എം ടി വാസുദേവന്‍നായര്‍ സുപ്രീംകോടതിയെ സമീപിച്ചു. രണ്ടാമൂഴം സിനിമയാക്കുന്നതില്‍ നിന്ന് വി എ ശ്രീകുമാറിനെ തടയണമെന്നാവശ്യപ്പെട്ട് തടസ്സഹര്‍ജിയാണ് എംടി ഫയല്‍ ചെയ്തത്. സംവിധായകന് ശ്രീകുമാര്‍ മേനോന് ഹര്‍ജി നല്കിയാല് തന്റെ വാദം കൂടി കേള്‍ക്കണമെന്നാണ് എം ടി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
കേസില്‍ മധ്യസ്ഥ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് ശ്രീകുമാര്‍ മേനോന് ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ ഇക്കാര്യം പരിശോധിക്കണമെന്ന് നിര്‍ദേശിച്ച് കേസ് കീഴ്ക്കോടതിയുടെ പരിഗണനയ്ക്ക് ഹൈക്കോടതി വിടുകയായിരുന്നു.
‘രണ്ടാമൂഴം’ സിനിമയാക്കാന്‍ 2014 ലായിരുന്നു എംടി വാസുദേവന്‍നായരും ശ്രീകുമാറും കരാറില്‍ ഒപ്പുവെച്ചത്. മൂന്നു വര്‍ഷത്തിനുള്ളില്‍ സിനിമ ചെയ്യുമെന്നായിരുന്നു കരാര്‍. എന്നാല്‍ കരാര്‍ കാലാവധി കഴിഞ്ഞിട്ടും സിനിമ തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് രണ്ടാമൂഴം സിനിമയാക്കുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് എംടി കോടതിയെ സമീപിച്ചത്. പരാതിയെ തുടര്‍ന്ന് കോടതി രണ്ടാമൂഴം സിനിമയാക്കുന്നതില്‍ നിന്ന് ശ്രീകുമാര്‍മേനോനെ വിലക്കുകയായിരുന്നു.
Post Your Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..