തിരുവനന്തപുരം: ഗതാഗതമന്ത്രിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സമിതി അംഗം. ഗതാഗതമന്ത്രി എ കെ ശശീന്ദ്രനെതിരെയാണ് സിഐടിയു നേതാവും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ ആനത്തലവട്ടം ആനന്ദന് രംഗത്തെത്തിയത്.
കെഎസ്ആര്‍ടിസിയിലെ തൊഴിലാളികളെ കുറ്റപ്പെടുത്തുന്ന നിലപാടിനൊപ്പം നില്‍ക്കലല്ല മന്ത്രിയുടെ പണിയെന്നാണ് ആനത്തലവട്ടം കുറ്റപ്പെടുത്തിയത്. കെഎസ്ആര്‍ടിസിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെഎസ്ആര്‍ടിസി പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സിഐടിയു നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആനത്തലവട്ടം.