കോട്ടയം: ഏറ്റുമാനൂര്‍ ട്രൈബല്‍ സ്കൂളില്‍ നിന്നും പഠനം ഉപേക്ഷിച്ചു പോയ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും തിരിച്ചു കൊണ്ട് വരണം എന്ന് എബിവിപി. ഈ ആവശ്യം ഉന്നയിച്ചു എബിവിപി പ്രവര്‍ത്തകര്‍ കോട്ടയം എജ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍ഡിനെ ഉപരോധിച്ചു.
എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി അരുണ്‍ കെ സി സമരം ഉദ്ഘാടനം ചെയ്തു. സ്കൂളിലെ പ്രശ്നങ്ങള്‍ ഒളിച്ചു വെക്കുന്ന മുഴുവന്‍ അദ്ധ്യാപകരെയും സ്ഥലം മാറ്റണം. വിദ്യാര്‍ത്ഥികള്‍ പീഡനത്തിന് ഇരയായ പരാതിയില്‍ സമഗ്ര അന്വേഷണം നടത്തണം എന്നും എബിവിപി ആവശ്യപ്പെട്ടു.
വരും ദിവസങ്ങളിലും അധികൃതര്‍ അനാസ്ഥ തുടര്‍ന്നാല്‍ ശക്തമായ സമരം നടത്തുമെന്നും എബിവിപി അറിയിച്ചു. ഉപരോധനം നടത്തിയ എബിവിപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.