കോട്ടയം: പൊന്‍കുന്നത്ത് വാഹനാപകടം ഒരാള്‍ മരിച്ചു. എരുമേലി പൊന്‍കുന്നം സംസ്ഥാന പാതയില്‍ കെവിഎംഎസ് ആശുപത്രിയ്ക്ക് സമീപം ടെമ്പോ ട്രാവലറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
അപകടത്തില്‍ ചിറക്കടവ് കാവും ഭാഗം പടിഞ്ഞാറേകുറ്റിയില് വിനോദ് പി എന്‍ ആണ് മരിച്ചത്. മറ്റൊരു വാഹനത്തെ മറി കടക്കുകയായിരുന്ന ഓട്ടോറിക്ഷ ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങി വരുന്ന തീര്‍ത്ഥാടകരുടെ ട്രാവലറുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇന്ന് വൈകീട്ടായിരുന്നു അപകടം.