തിരുവനന്തപുരം:മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും കുടുംബസമേതം ഒന്നില്‍ കൂടുതല്‍ തവണ വിദേശയാത്ര നടത്തുന്നതുകൊണ്ട് സംസ്ഥാനത്തിന് യാതൊരു പ്രയോജനവുമില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്.
ഖജനാവിലെ നികുതി പണം ധൂര്‍ത്തടിക്കുന്നതിന്റെ പുതിയ മാര്‍ഗ്ഗമാണ് പ്രതിവര്‍ഷം പതിനേഴ് കോടി മുടക്കി ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കുന്നത്. ഇത്രയും മുടക്കിയാല്‍ ഒരു ഹെലികോപ്ടര്‍ വാങ്ങാമെന്നിരിക്കേ ഈ സാഹസം ചെയ്യുന്നതിന്റെ പിന്നില്‍ വന്‍ അഴിമതിയും കമ്മിഷനുമാണെന്ന കാര്യത്തില്‍ യാതൊരു തര്ക്കവുമില്ലന്നും അദ്ദേഹം പറഞ്ഞു.
മഹാത്മ ഗാന്ധിയുടെ നൂറ്റിയന്പതാം ജന്മദിനത്തോടനുബന്ധിച്ച് ബി.ജെ.പി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കൊടുങ്ങൂരില്‍ നിന്നും പള്ളിക്കത്തോട്ടിലേക്ക് നടന്ന ‘ഗാന്ധി സങ്കല്‍പ്പയാത്ര’ ഉദ്ഘാടനം ചെയ്യുക ആയിരുന്നു എം ടി രമേശ്.