തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ വീണ്ടും അക്രമം.സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാര്‍ട്മെന്റിലാണ് ഇത്തവണ അക്രമം ഉണ്ടായത്. ഡിപ്പാര്‍ട്മെന്റിലെ അധ്യാപകരുടെ വാഹനങ്ങള്‍ കേടുവരുത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ എസ്എഫ്ഐ പ്രവര്‍ത്തകരാണെന്നാണ് ആരോപണം.
എസ്എഫ്ഐ കെഎസ്യു സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ച യൂണിവേഴ്സിറ്റി കോളേജ് നാളെ തുറക്കാനിരിക്കെയാണ് വീണ്ടും അക്രമ സംഭങ്ങള്‍ ഉണ്ടായത്. കഴിഞ്ഞ ദിവസങ്ങളില്‍ കോളേജിലും ഹോസ്റ്റലിലും നടന്ന സംഘര്‍ഷങ്ങള്‍ കണക്കിലെടുത്താണ് യൂണിവേഴ്സിറ്റി കോളേജിന് അവധി നല്‍കിയിരുന്നത്.
കോളേജ് തുറന്നതിന് ശേഷം വിദ്യാര്‍ത്ഥി സംഘടനകളുമായി പ്രശ്നങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടത്താനായിരുന്നു പ്രിന്‍സിപ്പലിന്റെ തീരുമാനം. ഈ പശ്ചാത്തലത്തിലാണ് വീണ്ടും അക്രമം അരങ്ങേറിയത്.