മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം നായിക മിതാലി രാജിന്റെ ജീവിതം സിനിമയാക്കുന്നു. ശബാഷ് മിതു എന്ന പേരിലാണ് സിനിമ ഒരുങ്ങുന്നത്. തപ്സി പന്നുവാണ് മിതാലിയെ സിനിമയില്‍ അവതരിപ്പിക്കുന്നത്. റയീസ് ഫെയിം രാഹുല്‍ ധൊലാക്കിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മിതാലിയുടെ 37 ആമത് ജന്മദിനമായ ചൊവ്വാഴ്ചയാണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം. ഇതിന്റെ ചിത്രങ്ങള്‍ തപ്സി സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ട്വന്റി ട്വന്റി ക്രിക്കറ്റില്‍ നിന്ന് കഴിഞ്ഞ വര്‍ഷം വിരമിച്ച മിതാലി ഏകദിനത്തില്‍ കളിക്കുന്നുണ്ട്. ഇന്ത്യന്‍ ടീമിനെ നയിക്കുന്നതും മിതാലിയാണ്. 209 ഏകദിനത്തില്‍ മിതാലി 50.64 ശരാശരിയില്‍ 6888 റണ്‍സ് നേടിയിട്ടുണ്ട്.