ഫരീദാബാദ്: ലോക കബഡി ചാമ്പ്യന്മാരെ തീരുമാനിക്കാനുള്ള ലോകകപ്പ് മത്സരങ്ങള്‍ 2020 ജനുവരി 17നാരംഭിക്കും. 16 രാജ്യങ്ങളില്‍ നിന്നുള്ള പുരുഷ- വനിതാ ടീമുകള്‍ മത്സരിക്കുമെന്ന് ലോക അമച്വര്‍ കബഡി ഫൗണ്ടേഷന് അധ്യക്ഷന്‍ ബി.എസ്. ചപ്രാനാ അറിയിച്ചു. പഞ്ചാബില്‍ നടക്കാന്‍ പോകുന്ന കബഡി ലോകകപ്പിനായുള്ള ഇന്ത്യയുടെ ടീമിനെ ഈ മാസം 15-ാം തീയതി തിരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ടീം തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടക്കുന്ന ട്രയല്‍ മത്സരങ്ങളില്‍ കേരളം, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ചണ്ഡീഗഢ്, ന്യൂഡല്‍ഹി, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളുടെ ടീമുകളോടാണ് പങ്കെടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതെന്നും ഫൗണ്ടേഷന് ഭാരവാഹികള്‍ പറഞ്ഞു.
ലോകകപ്പില്‍ നേപ്പാള്‍, ശ്രീലങ്ക, മലേഷ്യ, ഡെന്മാര്ക്ക്, മെക്സിക്കോ, കെനിയ, തായ്വാന്, അഫ്ഗാനിസ്ഥാന്, താജികിസ്ഥാന്‍, ഹോങ്കോംഗ്, താന്‍സാനിയ എന്നീ ടീമുകളെത്തുമെന്നും ഫൗണ്ടേഷന് അധികൃതര്‍ വ്യക്തമാക്കി.