കുവൈറ്റ് സിറ്റി : ഭാരതീയ പ്രവാസി പരിഷദ് അബ്ബാസിയ ഏരിയായുടെ ആഭിമുഖ്യത്തിൽ സ്മാർട്ട് ഇന്ത്യൻ സ്കൂളിൽ ഏരിയ പ്രസിഡന്റ് പ്രവീൺ ബി. പിള്ളയുടെ അദ്ധ്യക്ഷതയിൽ നടന്ന സാംസ്ക്കാരിക യോഗം പ്രശസ്ത ചലച്ചിത്ര സംവിധായകനും സാമൂഹിക രാഷ്ട്രീയ നിരീക്ഷകനുമായ അലി അക്ബർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
സൗഹൃദ സന്ധ്യയിൽ മിസ്റ്റ്ർ കേരളയായി രണ്ട് തവണ തെരഞ്ഞെടുക്കപ്പെടുകയും മറ്റ് നിരവധി പുരസ്ക്കാര ജേതാവുകൂടിയായ അഭിലാഷ് കണ്ണൂരിനെ ആദരിച്ചു. ഒപ്പം കുവൈത്തിലെ കലാ സാംസ്കാരിക വേദികളിൽ നിറസാന്നിധ്യമായ പി വിജയരാഘവൻ, നാരായണൻ ഒതയോത്ത്, വിഭീഷ് തിക്കോടി, വേണുഗോപാൽ, രാമചന്ദ്രമേനോൻ സ്മാർട്ട് ഇൻഡ്യൻ സ്കൂൾ തുടങ്ങിയവരെ അബ്ബാസിയ ഏരിയ ആദരിച്ചു.
ബിനോയി സെബാസ്റ്റ്യൻ, രമ്യ ധനീഷ്, അശ്വതി ശ്രീനാഥ്, റാണി ഗോപൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഏരിയ ജനറൽ സെക്രട്ടറി സന്തോഷ് കൊടുങ്ങല്ലൂർ റിപ്പോർട്ട് അവതരിപ്പിച്ചു. ധനേഷ് കൊട്ടാരത്തിൽ സ്വാഗതവും മനോജ് എഴുമറ്റൂർ കൃതജ്ഞതയും രേഖപ്പെടുത്തി.
ധന്യ ലക്ഷ്മിയുടെ അവതരണവും മീനാക്ഷി അവതരിപ്പിച്ച വീണ- ഫ്യൂഷൻ, റെനി ഗേഡ്സ് ഡാൻസ് അക്കാദമിയും, മയൂഖം സ്കൂൾ ഓഫ് ഡാൻസ്, ഗോകുലം സ്കൂൾ ഓഫ് ഡാൻസ് തുടങ്ങിയവർ അവതരിപ്പിച്ച നൃത്തനൃത്യങ്ങൾ അബ്ബാസിയ സ്ത്രീശക്തി അവതരിപ്പിച്ച ദേശഭക്തിഗാനങ്ങളും പ്രശസ്ത പിന്നണി ഗായകരായ മിഥുൻ ജയരാജും സിന്ധു രമേശും ചേർന്ന് അവതരിപ്പിച്ച ഗാനമേള സൗഹൃദ സന്ധ്യയ്ക്ക് മാറ്റുകൂട്ടി.