ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. അന്വേഷണത്തോട് സഹകരിക്കണം, രണ്ട് ലക്ഷം രൂപ കെട്ടിവയ്ക്കണം, രാജ്യം വിട്ട് പോകരുത്, പാസ്പോര്‍ട്ട് വിചാരണ കോടതിയില്‍ നല്‍കണം എന്നീ ഉപാധികളോടെയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.
ജസ്റ്റിസ് ആര് ഭാനുമതി അധ്യക്ഷയായ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. 106 ദിവസത്തെ കസ്റ്റഡിയ്ക്ക് ശേഷമാണ് ചിദംബരം പുറത്തിറങ്ങുന്നത്.
ഒക്ടോബര്‍ 16നാണ് ചിദംബരത്തെ ഇഡി അറസ്റ്റ് ചെയ്തത്. ഡല്‍ഹി അവന്യൂ കോടതി ചിദംബരത്തിന്റെ ജ്യുഡീഷ്യല്‍ കസ്റ്റഡി റിമാന്റ് അടുത്ത 11 വരെ നീട്ടിയിരുന്നു. ഐഎന്‍എക്സ് മീഡിയക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാന്‍ വഴിയൊരുക്കിയതില്‍ ചിദംബരം തട്ടിപ്പ് നടത്തിയെന്നതാണ് കേസിന് ആസ്പദമായ സംഭവം. അഴിമതിയില്‍ ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തിനെതിരെയും അഴിമതിയുണ്ട്.