ശ്രീനഗർ: ജമ്മു കശ്മീരില്‍ രണ്ടിടങ്ങളില്‍ മഞ്ഞിടിഞ്ഞു വീണ് നാല് സൈനികര്‍ മരിച്ചു. കുപ്വാര ജില്ലയില്‍ സൈനിക പോസ്റ്റിലേക്ക് മഞ്ഞിടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ മൂന്ന് സൈനികരാണ് മരിച്ചത്. കുപ്വാര ജില്ലയിലെ തങ്ധര്‍ സെക്ടറിലാണ് അപകടമുണ്ടായത്.
ബന്ദിപ്പൊര ജില്ലയിലുണ്ടായ മഞ്ഞിടിച്ചിലില്‍ രണ്ട് സൈനികര്‍ കുടുങ്ങിയിരുന്നു. ഒരാളെ രക്ഷിക്കാനായെങ്കിലും ഒരു സൈനികന് മരിച്ചു. പട്രോളിംഗിനിടെയാണ് ഗുരെസ് സെക്ടറിലെ ദവാറില്‍ അപകടമുണ്ടായത്. മഞ്ഞിനുള്ളില്‍ അകപ്പെട്ട മറ്റ് സൈനികരെ സുരക്ഷാ സേന രക്ഷപ്പെടുത്തിയതായി സൈനികവൃത്തങ്ങള്‍ അറിയിച്ചിരുന്നു.
ഇക്കഴിഞ്ഞ ശനിയാഴ്ച സിയാച്ചിനിലും സമാനമായ രീതിയിലുണ്ടായ മഞ്ഞിടിച്ചിലില്‍ രണ്ട് സൈനികര്‍ മരിച്ചിരുന്നു. സമുദ്ര നിരപ്പില്‍ നിന്നും 18,000 അടി ഉയരത്തിലുള്ള മേഖലയില്‍ സൈന്യം പട്രോളിംഗ് നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. സിയാച്ചിനില്‍ കഴിഞ്ഞ മാസം 18ന് ഉണ്ടായ മഞ്ഞിടിച്ചിലില്‍ നാല് സൈനികര്‍ ഉള്‍പ്പെടെ ആറ് പേരാണ് മരിച്ചത്.