ബംഗളൂരു: സ്ത്രീകള്‍ക്ക് നേരെ വര്‍ദ്ധിച്ചു വരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പെപ്പര്‍ സ്പ്രേ വിലക്ക് പിന്‍വലിച്ച് ബംഗളൂരു മെട്രോ റെയില്‍ കോര്പ്പറേഷന് (ബിഎംആര്‍സിഎല്‍). മെട്രോ ട്രെയിന്‍ യാത്രക്കാര്‍ക്ക് സ്വയരക്ഷയ്ക്കായി പെപ്പര്‍ സ്പ്രേ കയ്യില്‍ കരുതാമെന്ന് ബിഎംആര്‍സിഎല്‍ അറിയിച്ചു.
കര്‍ശന പരിശോധനയ്ക്ക് ശേഷമാണ് നിലവില്‍ മെട്രോ സ്റ്റേഷനുകളിലേക്ക് യാത്രക്കാരെ കടത്തിവിടുന്നത്. പല സ്റ്റേഷനുകളിലും പരിശോധനയ്ക്കിടെ സ്ത്രീ യാത്രക്കാരില്‍ നിന്നും പെപ്പര്‍ സ്പ്രേ ജീവനക്കാര്‍ പിടിച്ചെടുത്തിരുന്നു.
മെട്രേയുടെ ഈ നടപടി സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. മെട്രോ ട്രെയിനില്‍ മാത്രമല്ല അതിനുശേഷം ബസിലും ഓട്ടോയിലും സഞ്ചരിക്കേണ്ട യാത്രക്കാരുടെ സുരക്ഷയും പ്രധാനമാണെന്ന വിമര്‍ശനം ബിഎംആര്‍സിഎല്‍ അധികൃതര്‍ക്ക് നേരെ ഉയര്‍ന്നിരുന്നു.