മത്സ്യകൃഷിയുടേയും ഔഷധകൃഷിയുടേയും പേരില്‍ തട്ടിയത് 8.80 കോടി രൂപ; തട്ടിപ്പ് പുറത്ത്; കമ്പനി ഉടമകള്‍ മുങ്ങി

ന്യൂഡല്‍ഹി : വിവിധ കൃഷികളില്‍ മുതല്‍മുടക്കി വന്‍ വരുമാനം നേടിത്തരാമെന്ന പേരില്‍ കോടികളുടെ തട്ടിപ്പ്. സ്വകാര്യ കമ്പനിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടിതുടങ്ങി. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് തട്ടിപ്പ് കണ്ടെത്തിയത്. മത്സ്യകൃഷി, ജൈവകൃഷി, ഔഷധസസ്യകൃഷി എന്നിവ വന്‍തോതില്‍ നടത്തി വന്‍ ലാഭവിഹിതം നിക്ഷേപകര്‍ക്ക് നല്‍കുമെന്നാണ് കമ്പനി അവകാശപ്പെട്ടിരുന്നത്. പീതംമ്പുര കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവന്ന സ്റ്റാര്‍ ഗ്ലോബല്‍ സ്റ്റാര്‍ എന്ന കമ്പനിയാണ് 8.80കോടി രൂപ നിക്ഷേപകരില്‍ നിന്ന് തട്ടിയതായി കണ്ടെത്തിയത്.
വളരെ കുറഞ്ഞകാലയളവില്‍ ഇരട്ടിലാഭം നല്‍കുമെന്ന മോഹനവാഗ്ദാനങ്ങളിലാണ് പലരും വീണത്. കമ്പനിയുടെ ഡയറക്ടര്‍മാരും പ്രതിനിധികളും ഇടപാടുകാരുമായി തുടക്കത്തില്‍ നേരിട്ടുതന്നെ ഇടപെടുകയും വിവിധ മാര്‍ക്കറ്റിംഗ് യോഗങ്ങളിലൂടെ വിശ്വാസ്യത നേടുകയുമാണ് ചെയ്തതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൃഷിയായതിനാല്‍ ആളുകളെ വിവിധ കേന്ദ്രപദ്ധതികളുടെ ആകര്‍ഷണീയതയും സുരക്ഷിതത്വവും പറഞ്ഞ് ഇവര്‍ തുടക്കത്തിലേ കയ്യിലെടുത്തു. പരിസ്ഥിതി സംരക്ഷണവും ഇവര്‍ കൂട്ടത്തില്‍ അവതരിപ്പിച്ചതായും വഞ്ചിക്കപ്പെട്ട നിക്ഷേപകര്‍ പറഞ്ഞു.
പണംമുടക്കിയവരില്‍ പലരും കൃഷിസ്ഥലവും മറ്റും അന്വേഷിച്ചുതുടങ്ങിയതോടെയാണ് സംശയം തോന്നിത്തുടങ്ങിയത്. എത്രപേരാണ് തട്ടിപ്പില്‍ കുടുങ്ങിയതെന്ന് വ്യക്തമായിട്ടില്ലെന്നും സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറിയിച്ചു.
Post Your Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..