India

കശ്മീര്‍ പൗരന്മാരല്ലാത്ത തൊഴിലാളികളടക്കം 19 സാധാരണക്കാര്‍ ജമ്മുകശ്മീര്‍ പുന:സംഘടനക്ക് ശേഷം വധിക്കപ്പെട്ടു : ആഭ്യന്തര വകുപ്പ്

ന്യൂഡല്‍ഹി: ജമ്മുകശ്മീരിന്റെ 370-ാം വകുപ്പ് എടുത്തുകളഞ്ഞ ശേഷമുള്ള ഭീകരാക്രമണങ്ങളില്‍ നിരപരാധികളായ 19 പേരാണ് വധിക്കപ്പെട്ടതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോകസഭയെ അറിയിച്ചു. കശ്മീരിലെ പൊതുജീവിതത്തിന്റെ ഭാഗമായിമാറി പണിയെടുക്കാനെത്തിയ കശ്മീരികളല്ലാത്ത തൊഴിലാളികളടക്കം 19 പേരാണ് ഭീകരരുടെ ആക്രമണത്തില്‍ വധിക്കപ്പെട്ടതെന്നാണ് ആഭ്യന്തര മന്ത്രി സഭയില്‍ വ്യക്തമാക്കിയത്.

‘ജമ്മുകശ്മീര്‍ ഭരണകൂടത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം 2019 ആഗസ്റ്റ് 5ന് ശേഷം വിവിധ ഭീകരാക്രമണങ്ങളിലായി കശ്മീരികളല്ലാത്ത തൊഴിലാളികളടക്കം 19 സാധാരണ പൗരന്മാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്’ കേന്ദ്രമന്ത്രി ലോകസഭയില്‍ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന ഭരണകൂടത്തിന്റെ വകയായി ഒരു ലക്ഷം രൂപയ്ക്ക പുറമേ കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്തുനിന്ന് 5 ലക്ഷവും നല്‍കിയതായും ആഭ്യന്തര മന്ത്രി അമിത് ഷാ സഭയെ അറിയിച്ചു.

Loading...

‘ ജമ്മുകശ്മീരില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ഏറ്റവും അടുത്ത ബന്ധുക്കള്‍ക്ക് സംസ്ഥാനസര്‍ക്കാറിന്റെ ധനസഹായം എന്ന നിലയില്‍ ഒരു ലക്ഷം വീതവും കേന്ദ്രസര്‍ക്കാര്‍ 5 ലക്ഷം വീതവും അനുവദിച്ചു. ഇതില്‍ കേന്ദ്രസഹായം അനുവദിച്ചത് ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട് ബോംബ് സ്‌ഫോടനം, മൈന്‍ സ്‌ഫോടനം, അതിര്‍ത്തിയിലെ ആക്രമണം, കലാപങ്ങള്‍ എന്നിവയില്‍ ഇരയാകപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കുള്ള സഹായം എന്ന വകുപ്പില്‍പ്പെടുത്തിയുള്ളതാണ്’ അമിത് ഷാ വ്യക്തമാക്കി.

183 Shares

Scroll down for comments

Loading...

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close