യുഎഇ സന്ദർശിച്ച സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജകുമാരനു നൽകിയ ഔദ്യോഗികസ്വീകരണത്തിനിടെയാണ് സംഭവങ്ങളുടെ തുടക്കം. സ്വദേശി ബാലികമാർ അണിനിരന്നാണ് സൗദി കിരീടാവകാശിക്ക് സ്വീകരണം ഒരുക്കിയത്.സ്വീകരണത്തിനിടെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാനും മുഹമ്മദ് ബിൻ സൽമാനും തങ്ങൾക്ക് നേരെ കൈ നീട്ടിയ കുട്ടികള്‍ക്കു ഹസ്തദാനം നൽകി കടന്നുപോകവെ, അയിഷയുടെ അരികിലെത്തിയപ്പോൾ ഷെയ്ഖ് മുഹമ്മദിന്റെ ശ്രദ്ധ മറ്റൊരു വശത്തേയ്ക്ക് മാറുകയും ഹസ്തദാനം നൽകാൻ സാധിക്കാതെ വരികയുമായിരുന്നു .ഇതിൽ നിരാശയായ അയിഷയുടെ മുഖം ദൃശ്യങ്ങളിൽ പതിഞ്ഞു. അത് പിന്നീട് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. ഇത് ശ്രദ്ധയിൽപ്പെട്ട ഷെയ്ഖ് മുഹമ്മദ് യുഎഇ ദേശീയ ദിനത്തിൽ അയിഷയുടെ വീട്ടിൽ നേരിട്ട് എത്തുകയായിരുന്നു.അയിഷയുടെ കൈകളിൽ ഒത്തിരി തവണ ചുംബനം നൽകിയാണ് തനിക്ക് അറിയാതെ സംഭവിച്ചു പോയ പോരായ്മ ഷെയ്ഖ് മുഹമ്മദ് പരിഹരിച്ചത്.രാജ്യത്തിന്റെ ദേശീയ ദിനാഘോഷ തിരക്കുകൾക്കിടയിലാണ് അബുദാബി കിരീടാവകാശി അയിഷക്ക് അരികിലെത്തിയത്.
—