UAE

യുഎഇയുടെ ചരിത്രവും വർത്തമാനകാലവും ഭാവിയും ലോകത്തിന് മുന്നിൽ അവതരിപ്പിച്ച് ലഗസി ഓഫ് ആൻസെസ്റ്റേഴ്സ്.

യു.എ.ഇയുടെ  48-ാം  ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ച് അബുദാബി സായിദ് സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ അരങ്ങേറിയ ലഗസി ഓഫ് ആൻസെസ്റ്റേഴ്സ് എന്ന പരിപാടി രാജ്യത്തിന്റെ  ഭൂതകാലവും വർത്തമാനവും ഭാവിയും വിളിച്ചറിയിക്കുന്നതായി.48 വർഷംകൊണ്ട് ലോകം ഉറ്റുനോക്കുന്ന രാഷ്ട്രമായി യു.എ.ഇ  മാറിയതും  രാജ്യത്തിന്റെ ഭാവിലേക്കുള്ള ചുവടുവെപ്പുകളുമെല്ലാം  50 മിനിറ്റ് ദൈർഘ്യമുള്ള ചിത്രീകരണത്തിലൂടെ അവതരിപ്പിച്ചു. അടുത്ത വർഷം ദുബായിൽ നടക്കാനിരിക്കുന്ന എക്സ്പൊയും ഈയിടെ നേടിയ ബഹിരാകാശ നേട്ടവും നടക്കാനിരിക്കുന്ന ചൊവ്വാ ദൗത്യവുമെല്ലാം ദൃശ്യങ്ങളായെത്തി  ത്തി.യു. ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവാകശിയും യുഎഇ ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, സുപ്രീം കൗൺസിൽ അംഗങ്ങളായ ഷാർജ ഭരണാധികാരി ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, അജ്മാൻ ഭരണാധികാരി ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി, ഉമ്മുൽഖുവൈൻ ഭരണാധികാരി ഷെയ്ഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ല, റാസൽഖൈമ ഭരണാധികാരി ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമി, ഫുജൈറ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി എന്നിവരടക്കം 20,000ത്തിലേറെ പേരാണ് പരിപാടി കാണാനെത്തിയത്.

Loading...
0 Shares

Scroll down for comments

Loading...

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close