UAE

ഇസ്ലാമിക് സെന്റർ -കെ.എം.സി.സി ദേശീയ ദിനാഘോഷ വാക്കത്തോണിൽ ആയിരങ്ങൾ അണിനിരന്നു.

അബുദാബി നഗരത്തെ പുളകമണിയിച്ച് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ, അബുദാബി കെ എം സി സി, സുന്നീ സെന്റർ സംഘടനകളുടെ സഹകരണത്തോടെ  ഒരുക്കിയ ദേശീയ ദിനാഘോഷ റാലിയിൽ ആയിരങ്ങൾ കണ്ണികളായി.  കോർണിഷ് ഹിൽട്ടൻ ഹോട്ടൽ പരിസരത്ത് നിന്ന് വൈകിട്ട് മൂന്നര മണിക്ക് ആരംഭിച്ച റാലി രണ്ടര കിലോമീറ്ററോളം ദൂരം സഞ്ചരിച്ച് ആറ് മണിയോടെയാണ് സമാപിച്ചത്. ചതുർവർണ്ണ പതാകകളും, ഷാളുകളും, തൊപ്പികളും അണിഞ്ഞ് യു എ ഇ ദേശീയ ദിനത്തിൽ പോറ്റമ്മ നാടിന്റെ ആഘോഷത്തിന് ഐക്യദാർഢ്യം പകരുന്നതിന് വേണ്ടി നടത്തിയ റാലി വീക്ഷിക്കുവാൻ റോഡിനിരുവശവും സ്വദേശികളും വിദേശികളുമടക്കം നൂറ് കണക്കിന് ആളുകൾ എത്തിയിരുന്നു. ഇന്ത്യൻ സമൂഹത്തിന്റെ ഏറ്റവും വലിയ ജനപങ്കാളിത്വമുള്ള പരിപാടിയായി വാക്കത്തോൺ മാറി. ഉന്നത പോലീസ് മേധാവി സുൽത്താൻ സാലെം ഹുമൈദ് സാലെം അൽ ബാദിയാണ് ഫ്ലാഗ് ഓഫ് ചെയ്തത്.

ദഫ് മുട്ട്, കോൽക്കളി, ചെണ്ടമേളം,  കുട്ടികളുടെയടക്കം വൈവിദ്യ മാർന്ന വിവിധ പരിപാടികൾ ഉൾപ്പെടെയുള്ള നിരവധി കലാരൂപങ്ങളുടെ അകമ്പടിയോടെയാണ് റാലി നടത്തിയത്. വനിതാ കെ എം സി സിയുടെ കീഴിൽ നൂറ് കണക്കിന് വനിതകളും  റാലിയിൽ അണിനിരന്നു.

Loading...

അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ പ്രസിഡണ്ട് പി ബാവഹാജി, ജനറൽ സെക്രട്ടറി എം.പി എം റഷീദ്, ട്രഷറർ ഹംസ നടുവിൽ , അബുദാബി കെ എം സി സി പ്രസിഡണ്ട് ഷുക്കൂറലി കല്ലുങ്ങൽ, ജന.സെക്ര അഡ്വ.കെ.വി മുഹമ്മദ് കുഞ്ഞി, ട്രഷറർ പി കെ അഹമ്മദ് ബല്ലാകടപ്പുറം, സെന്റർ വൈസ്.പ്രസിഡന്റ് ടി.കെ.അബ്ദുസലാം, സുന്നി  സെന്റർ ജനറൽ സെക്രറി അബ്ദുല്ല നദ് വി, ട്രഷറർ പി കെ കരീം ഹാജി, വൈസ് പ്രസി.അബ്ദുൾ റഹിമാൻ തങ്ങൾ, വാക്കത്തോൺ കോഓഡിനേറ്റർ എം എം നാസർ കാഞ്ഞങ്ങാട് , കെഎംസിസി, സുന്നീ സെന്റർ  ഭാരവാഹികളായ അസീസ് കാളിയാടൻ , സി സമീർ തൃക്കരിപ്പൂർ ,ഇ.ടി.എം.   സുനീർ, മജീദ് അണ്ണൻതൊടി, ഹംസഹാജി മാറാക്കര , അസീസ് മുസ്ല്യാർ, ഹാരിസ് ബാഖവി, അഷറഫ് വാരം, ആലം മാടായി. സഫീഷ്, കബീർ ഹുദവി വനിതാ കെഎംസിസി പ്രസിഡന്റ് വഹീദ ഹാരിസ്  ഉൾപ്പെടെയുള്ളവർ   അബുദാബി നഗരം കണ്ട ഏറ്റവും വലിയ ഇന്ത്യൻ സമൂഹത്തിന്റെ ജനകീയ റാലിക്ക് നേതൃത്വം നൽകി.

0 Shares

Scroll down for comments

Loading...

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close