UAE

ചർച്ച് ഓഫ് സൗത്ത് ഇന്ത്യക്ക് അബുദാബിയിൽ ദേവാലയം

ചർച്ച് ഓഫ് സൗത്ത് ഇന്ത്യ അബുദാബിയിൽ  പുതുതായി നിർമ്മിക്കുന്ന ദൈവാലയത്തിന്റെ സ്റ്റോൺ ബ്ലെസിംങ്ങ് സെറിമണി ഡിസംബർ 6ന്   വൈകിട്ട് 6 മണിക്ക് സൈന്റ്റ് ആൻഡ്രൂസ് ചർച്ചിൽ വെച്ച് നടക്കും. യു.എ.ഇ ടോളറൻസ് മിനിസ്റ്റർ ഷെയ്ഖ്  നഹ്യാൻ ബിൻ മബാറക് അൽ നഹ്യാൻ വിശിഷ്ടാതിഥി ആയിരിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .ചടങ്ങിൽ  അബുദാബി ഡിപ്പാർട്ട്മെന്റ് ഓഫ്കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ്,  ഇസ്ലാമിക് അഫെയേഴ്‌സ് പ്രതിനിധികളും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. ബ്ലെസിംങ്ങ് സെറിമണിക്ക് സി.എസ്.ഐ സഭയുടെ പരമാധ്യക്ഷൻ, മോഡറേറ്റർ മോസ്റ്റ് റവ. തോമസ് കെ ഉമ്മൻ
നേതൃത്വം നല്‌കും. സി.എസ്.ഐ സഭയുടെ അബുദാബിയിലെ നാൽപ്പതു വർഷത്തെ വിശ്വാസ പ്രയാണത്തിന്റെ ഭാഗമായി മുതിർന്ന അംഗങ്ങൾക്കുള്ള ആദരവും നടത്തപ്പെടും. ഡിസംബർ 7ന്  രാവിലെ 8:30-ന് അബുമുറേഖയിൽ ദൈവാലയത്തിന്റെ ശിലാസ്ഥാപന
ശുശ്രൂഷയും നടക്കും

 

Loading...

0 Shares

Scroll down for comments

Loading...

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close