തേഞ്ഞിപ്പാലം: കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള ഭിന്നശേഷിക്കാരായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും 25 ശതമാനം ഗ്രേസ് മാര്‍ക്ക് അനുവദിക്കാന്‍ സിന്‍ഡിക്കേറ്റ് താരുമാനം. കേന്ദ്രസര്‍ക്കാര്‍ 2016 ല്‍ കൊണ്ടു വന്ന നിയമമാണ് മുന്‍കാല പ്രാബല്ല്യത്തോടെ നടപ്പാക്കുന്നത്.
ബിരുദ,പി.ജി,എംഫില്‍,പിഎച്ച്ഡി,എന്നിവയിലെല്ലാം ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. അതേസമയം സര്‍വ്വകലാശാല പഠന വകുപ്പുകളില്‍ ഒഴിവുള്ള നൂറിലധികം അധ്യാപക തസ്തികകളില്‍ നിയമനത്തിന് വിജ്ഞാപന നടപടികള്‍ക്കായുള്ള യോഗം ചേരാന്‍ വൈസ്ചാന്‍സലറെ ചുമതലപ്പെടുത്തി. സര്‍വ്വകലാശാല പഠന വകുപ്പ് പുറത്തിറക്കിയ മാഗസിനിലെ വിവാദ ഭാഗങ്ങള്‍ മാറ്റി പ്രസിദ്ധീകരിക്കാന്‍ സ്റ്റാഫ് എഡിറ്ററെയും ചുമതലപ്പെടുത്തി.