കൊച്ചി: ആലുവയില്‍ പന്ത്രണ്ടുകാരിയെ അയല്‍വാസിയായ അന്പതുകാരന് ബലാത്സംഗം ചെയ്തതായി പരാതി. വെസ്റ്റ് വെളിയത്തുനാട് സ്വദേശി അലിക്കെതിരെയാണ് പരാതി. ഇയാള്‍ക്കെതിരെ പോക്സോ നിയമ പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
രണ്ടു വര്‍ഷമായി ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. 2018 ഫെബ്രുവരി മുതലാണ് കുട്ടി പീഡനത്തിനിരയായത്. പെണ്‍കുട്ടിയാണ് താന്‍ ബലാത്സംഗത്തിനിരയായ വിവരം വീട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.