കുവൈറ്റ് സിറ്റി: അല-താല വിന്നേഴ്സ് ട്രോഫിക്ക് വേണ്ടി മാക് കുവൈത്ത് കേഫാക്കുമായി സഹകരിച്ചു മിഷരീഫിലെ പബ്ലിക് അതോറിറ്റി ഫ്ളഡ്ലൈറ്റ് ഗ്രൗണ്ടിൽ നടത്തിയ 10- മത് ഏകദിന സെവൻസ് ഫുട്ബാൾ ടൂർണ്ണമെന്റിൽ മാക് കുവൈത്ത് എസ്.സി. ചാന്പ്യൻ പട്ടമണിഞ്ഞു. തുല്യ ശക്തികളുടെ ഫൈനൽ പോരാട്ടത്തിൽ ടൈ ബ്രേക്കറിൽ ടൂര്‍ണമെന്റിലെ കറുത്ത കുതിരകളായ അല്‍-ശബാബ് എഫ്.സിയെ മറി കടന്നാണ് മാക് കുവൈത്ത് എഫ്.സി.തങ്ങളുടെ സീസണിലെ തുടര്‍ച്ചയായ രണ്ടാം കിരീടം നേടുന്നത്. ഈ കിരീടത്തോടെ കേഫാക്ക് സെവന്‍സ് ടൂര്ന്നമെന്റുകളില്‍ തുടര്‍ച്ചയായി 3 കിരീടം നേടുന്ന ടീം എന്ന അപൂര്‍വ്വ നേട്ടത്തിന് മാക് കുവൈറ്റ് എഫ്.സി അര്‍ഹരായി.
കുവൈത്തിലെ പ്രവാസി ഫുട്ബോള്‍ പ്രേമികള്‍ക്ക് അത്യന്തം ആവേശവും ആഹ്ലാദവും നലികിയ വീറും വാശിയും നിറഞ്ഞ മത്സരങ്ങളില്‍ കേഫാക്കിലെ പ്രമുഖരായ 18 ടീമുകൾ മാറ്റുരച്ചു. ടൂർണ്ണമെന്റിൽ ഫഹഹീല്‍ ബ്രദേര്‍സ് മൂന്നാം സ്ഥാനക്കാരായപ്പോള്‍ സ്പാര്‍ക്ക്സ് എഫ്.സി നാലാം സ്ഥാനത്തിനു അര്‍ഹരായി.
മാക് കുവൈത്ത് മുൻ ജനറൽ സെക്രട്ടറി എസ്.മുഹമ്മദിന്റെ പേരിൽ ഏർപ്പെടുത്തിയ നാലാമത് കരിയർ അചീവ്മെന്റ് അവാർഡിന് കുവൈത്തിലെ പ്രമുഖ ഫുട്ബാളറായ ഡോമിനിക് അർഹനായി. കുവൈത്ത് കേരള സ്റ്റാര്‍സ് എഫ്.സി.നല്കുന്ന എമെര്‍ജിംഗ് പ്ലേയർ ഓഫ് 2019- സുധീഷ് (മാക് കുവൈത്ത്), ടോപ് സ്കോറർ -ഷാനവാസ് (മലപ്പുറം ബ്രദേര്‍സ് എഫ്.സി) , മികച്ച ഗോൾ കീപ്പർ – അബ്ദുല്‍ റഹ്മാന്(മാക് കുവൈത്ത്) അമീസ്(അല-ശബാബ്), സില്‍വര്‍ സ്റ്റാര്‍സ് എഫ്.സി. നല്കുന്ന മികച്ച ഡിഫൻഡർ -സുല്‍ഫി (ഫഹഹീല്‍ ബ്രദേര്‍സ്), ടൈം ലോജിസ്റ്റിക്സ് നല്കുന്ന മികച്ച കളിക്കാരൻ – കൃഷ്ണ ചന്ദ്രന്(മാക് കുവൈത്ത്) എന്നിവരാണ് മറ്റു വ്യക്തിഗത പുരസ്കാരങ്ങൾക്ക് അർഹരായത്.
ടൂർണമെന്റ് ജനറല്‍ കൺവീനർ മന്‍സൂര്‍ കുന്നത്തേരി, മാക് പ്രസിഡന്റ് സുബൈര്‍ കുരിക്കള്‍,, ഷഫീക്, മുജീബ് റഹ്മാന്, ഷൈജു എം.കെ, ഫാറൂഖ് എം.കെ. അബ്ദുല്‍ റഹ്മാന്.യു.അബ്ദുല്‍ റഹീം.കെ.പി.,പ്രവീണ്‍,അബ്ദുല്‍ റഹ്മാന്.കെ.എം., ,മുബാശിർ, സജാസ്,ജമ്നാസ്, ജംഷീദ്, , മഹ്മൂദ് പെരുമ്പ, അബ്ദുറഹിമാൻ പടന്ന, സൈനുദ്ധീന്‍ എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.