ഇൻഡ്യൻ സോഷ്യൽ ക്ലബ്ബ് മസ്കറ്റ്, മാൾവാ വിഭാഗം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. സോഷ്യൽക്ലബ്ബ് ഹാളിൽ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം എൻ എം സി ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. ശശികുമാർ നിർവ്വഹിച്ചു. മാൾവാ വിങ്ങ് കൺവീനർ വെങ്കട് ശർമ്മ സ്വാഗതം പറഞ്ഞു. മാൾവാ വിഭാഗം ആറുമാസത്തിനിടെ നടത്തിയ രണ്ടാമത്തെ രക്തദാനക്യാമ്പായിരുന്നു ഇത്തവണത്തേത്.ഒമാന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ രക്തദാനം നിർവ്വഹിച്ചു.