എറണാകുളം : നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച ഒന്നേകാല്‍ കോടി രൂപയുടെ സ്വര്‍ണം പിടികൂടി. സംഭവത്തില്‍ രണ്ട് പേര് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സിന്റെ പിടിയിലായി. മലപ്പുറം കോഴിക്കോട് സ്വദേശികളാണ് പിടിയിലായത്. ഇവരില്‍ നിന്നും 3.750 കിലോ സ്വര്‍ണമാണ് പോലീസ് പിടികൂടിയത്.
മൂന്നേകാല്‍ കിലോ സ്വര്‍ണ്ണമാണ് മലപ്പുറം സ്വദേശിയില്‍ നിന്ന് അധികൃതര്‍ പിടിച്ചെടുത്തത്. സ്വര്‍ണം മിശ്രിത രൂപത്തില്‍ ആക്കി കാലില്‍ കെട്ടിവെച്ച നിലയിലായിരുന്നു. അര കിലോ സ്വര്‍ണമാണ് കോഴിക്കോട് സ്വദേശിയില്‍ നിന്നും എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടിച്ചെടുത്തത്. ക്യാപ്സൂള്‍ രൂപത്തിലാക്കിയായിരുന്നു ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇരുവരെയും പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
രണ്ട് ദിവസം മുന്‍പും വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണം പിടികൂടിയിരുന്നു. 35 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. സംഭവത്തില്‍ ഒരു മലപ്പുറം സ്വദേശിയെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തിരുന്നു.