കണ്ണൂര്‍ : സായുധ സമരത്തിന് ആഹ്വാനം ചെയ്ത മൂന്ന് കമ്മ്യൂണിസ്റ്റ് ഭീകര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തു. കബനി ദളത്തിലെ മാവോയിസ്റ്റ് നേതാവ് സുന്ദരിയ്ക്കും മറ്റ് രണ്ട് പുരുഷന്മാര്ക്കും എതിരെയാണ് കേസ് എടുത്തിരിക്കുന്നത്. യുഎപിഎ നിയമ പ്രകാരം പേരാവൂര്‍ പോലീസാണ് കേസ് എടുത്തത്.
ഭരണകൂടത്തെ അട്ടിമറിക്കുന്ന തരത്തിലുള്ള വിപ്ലവ മുദ്രാവാക്യങ്ങള്‍ വിളിച്ചു, ആളുകളെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി എന്നീ കുറ്റങ്ങളാണ് ഇവര്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. ഇന്നലെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഡിസംബര്‍ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. വൈകീട്ട് ഒന്‍പത് മണിയോടെയാണ് മൂന്ന് പേരും ചേക്കേരി കോളനിയില്‍ എത്തിയത്. കോളനി നിവാസികളോട് ഭക്ഷണം ആവശ്യപ്പെട്ട ഇവര്‍ തങ്ങള്‍ എത്തിയ വിവരം പോലീസിനെ അറിയിച്ചാല്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പോലീസ് പറഞ്ഞു. ഇവരുടെ പക്കല്‍ മാരകായുധങ്ങളും ഉണ്ടായിരുന്നു.
കണ്ണൂരില്‍ കമ്മ്യൂണിസ്റ്റ് ഭീകരുടെ സാന്നിധ്യം ശക്തമായതായി നേരത്തെ തന്നെ പോലീസ് സ്ഥിരീകരിച്ചിരുന്നു. ആറ് മാസം മുന്‍പ് അമ്പായത്തോട്ടില്‍ കമ്മ്യൂണിസ്റ്റ് ഭീകരര്‍ മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയിരുന്നു. സുന്ദരിയുടെ കൂടെയുള്ള രണ്ട് പുരുഷന്മാരെ തിരിച്ചറിയുന്നതിനുള്ള അന്വേഷണത്തിലാണ് പോലീസ്.