തിരുവനന്തപുരം: കോഴിക്കോട് പന്തീരങ്കാവില്‍ യുഎപിഎ ചുമത്തിയ യുവാക്കള്‍ കമ്മ്യൂണിസ്റ്റ് ഭീകരര്‍ തന്നെയാണെന്ന് മുഖ്യമന്ത്രി. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
അവര്‍ പാര്‍ട്ടി പ്രവര്‍ത്തകരല്ല. അന്വേഷണത്തില്‍ അവര്‍ മാവോയിസ്റ്റുകളാണെന്ന് വ്യക്തമായിരുന്നുവെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. സിപിഎം പ്രവര്‍ത്തകരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചതിന് മറുപടിയായാണ് മുഖ്യമന്ത്രി പറഞ്ഞത്.