ഷാർജ അൽ നബ്ബയിൽ താമസിക്കുന്ന എറണാകുളം സ്വദേശി മുരളി – നിഷ ദമ്പതികളുടെ ഏക മകളാണ് മരിച്ച നന്ദിത (15). ഷാർജ ഔർ ഓൺ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി വിദ്യാർത്ഥിനിയാണ്. പെൺകുട്ടി ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. താമസിക്കുന്ന കെട്ടിടത്തിന്റെ പത്താം നിലയിൽ നിന്ന് വീണ നന്ദിതയെ ഉടൻ സ്ഥലത്തെത്തിയ പോലീസ്, പാരാ മെഡിക്കൽ സംഘം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കുട്ടിയുടെ മാതാപിതാക്കളെ അൽ ഗർബ് പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു വരുന്നു.