കുവൈറ്റ് സിറ്റി : രാജ്യവ്യാപകമായി സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെ നടക്കുന്ന ആതിക്രമത്തിനെതിരെ സ്ത്രീ ശക്തി അബ്ബാസിയ ഏരിയ കമ്മിറ്റി പ്രതിക്ഷേധ യോഗം സംഘടിപ്പിച്ചു. തെലുങ്കാനയിൽ കൂട്ട ബലാത്സംഗത്തിനിരയാക്കി ചുട്ടു കൊന്ന സംഭവത്തില്‍ അബ്ബാസിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന യോഗത്തില്‍ ദീപം തെളിയിച്ചു പ്രതിഷേധിച്ചു.
ബിപിപി ഹാളിൽ ചേർന്ന യോഗത്തിൽ റാണിഗോപൻ അധ്യക്ഷത വഹിച്ചു, രമ്യാ ധനീഷ്, ശാലിനി, അശ്വതി, സന്ധ്യ തുടങ്ങിയവർ സംസാരിച്ചു. ബിപിപി സെൻട്രൽ കമ്മിറ്റിക്ക് വേണ്ടി നാരായണൻ ഓതയോത്, പി. വി. വിജയരാഘവൻ, ധനീഷ് കൊട്ടാരത്തിൽ തുടങ്ങിയവർ സംസാരിച്ചു. സന്തോഷ് കൊടുങ്ങല്ലൂർ സ്വാഗതവും ഗോപൻ നന്ദിയും പറഞ്ഞു.