ടെല്‍അവീവ്: ബാഗ്ദാദില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ക്ക് നേരെ നടന്ന വെടിവെപ്പില്‍ 25 പേര് മരിച്ചു. ആക്രമണത്തില്‍ 130 പേര്‍ക്ക് പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു. ബാഗ്ദാദിലെ അല്‍-ഖലാനി സ്ക്വയറിലാണ് ആക്രമണം നടന്നത്.
വെള്ളിയാഴ്ച വൈകുന്നേരം കാറിലെത്തിയ അജ്ഞാതരാണ് പ്രക്ഷോഭകര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. വെള്ളിയാഴ്ച രാത്രി തുടങ്ങിയ വെടിവെപ്പ് ശനിയാഴ്ച രാവിലെ വരെ തുടര്‍ന്നതായും റിപ്പോര്‍ട്ട്. ജീവന് രക്ഷിക്കാനായി ചിതറി ഓടിയതും അപകടത്തിന്റെ തീവ്രത കൂട്ടി. പലരും അടുത്തുള്ള പള്ളികളിലേക്കും കെട്ടിടങ്ങളിലേക്കും ഒാടി കയറുകയായിരുന്നു.
ഒക്ടോബര്‍ ആദ്യവാരം മുതല്‍ ഇറാഖിന്റെ തെരുവുകളില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ നടന്നു വരികയാണ്. സാമ്പത്തിക പരിഷ്ക്കരണം, മികച്ച ജീവിത നിലവാരം, മികച്ച സാമൂഹിക വ്യവസ്ഥിതി, സാമൂഹിക ക്ഷേമം, അഴിമതി അവസാനിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭകാരികള്‍ പ്രതിഷേധം സംഘടിപ്പിച്ചത്.