ചാലക്കുടി: തൃശൂര്‍ ചാലക്കുടി സൗത്ത് ജംഗ്ഷനില്‍ എടിഎം കവര്‍ച്ചാ ശ്രമം. ആക്സിസ് ബാങ്കിന്റെ എടിഎം കുത്തിതുറന്ന് പണം കവരാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ചാലക്കുടി ദേശീയപാതയുടെ സമീപത്തുള്ള എടിഎമ്മില്‍ അര്‍ദ്ധരാത്രിയോടെയാണ് കവര്‍ച്ചാശ്രമം ഉണ്ടായത്. അഞ്ച് ലക്ഷത്തോളം രൂപ എടിഎമ്മിലുണ്ടായിരുന്നു. മോഷ്ടാക്കള്‍ എടിഎം കൗണ്ടറിനകത്ത് കയറിയെങ്കിലും പണം അടങ്ങിയ ഭാഗം തുറക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല.
രാത്രിയിലും ആള് സഞ്ചാരമുള്ള പ്രദേശമാണിത്. എടിഎമ്മില്‍ സിസിടിവി ക്യാമറകളും കാവല്‍ക്കാരനും ഉണ്ടായിരുന്നില്ല.പരിസരത്തുള്ള കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കും. മാസങ്ങള്‍ക്ക് മുന്‍പ് കൊട്ടാരക്കരയിലെ എടിഎം കൊള്ളയടിച്ച് പണം കവര്‍ന്നിരുന്നു