കൊല്ലം: കുരീപ്പുഴയില്‍ പതിനേഴുകാരി പീഡിപ്പിക്കപ്പെട്ട കേസില്‍ മൂന്ന് പേര് കൂടി അറസ്റ്റില്‍.പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരിയും കൊട്ടിയത്തെ ഹോം സ്റ്റേ നടത്തിപ്പുകാരനായ ദമ്പതികളുമാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ അമ്മായി ഉള്‍പ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പെണ്‍കുട്ടിയ്ക്ക് സ്വകാര്യ സ്ഥാപനത്തില്‍ ജോലി വാഗ്ദാനം ചെയ്ത് കൊണ്ട് പോയ ശേഷം കുളിമുറി ദൃശ്യങ്ങള്‍ രഹസ്യക്യാമറയില്‍ പകര്‍ത്തി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കുകയായിരുന്നു എന്നാണ് പാലീസ് പറയുന്നത്.
പെണ്‍കുട്ടിയെ പീഡിപ്പിച്ച പത്തോളം പേര്‍ക്കെതിരെ അന്വേഷണവും ആരംഭിച്ചു. പെണ്‍കുട്ടിയുടെ അമ്മ പരാതിയുമായി പോലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ മൊഴിയെടുത്ത പോലീസ് ഒരു ലോഡ്ജ് ഉടമയെ ആണ് ആദ്യം പിടികൂടിയത്.
പിന്നീട് അമ്മാവന്റെ ഭാര്യയെ ചോദ്യം ചെയ്ത പോലീസ് ഇവരില്‍ നിന്നും ലഭിച്ച വിവരത്തെ തുടര്‍ന്ന് മറ്റ് രണ്ട് പേരെ കൂടി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരുടെ വീട്ടില്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. വിലകൂടിയ മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ രേഖകള്‍ പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ രണ്ട് മാസമായി പെണ്‍കുട്ടി നിരന്തരം പീഡിപ്പിക്കപ്പെട്ടെന്നാണ് പോലീസ് പറയുന്നത്.