ഉമ്മുല്‍ഖുവൈന്‍ (യുഎഇ); ഉമ്മുല്‍ഖുവൈനില്‍ മലയാളി വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. കണ്ണൂര്‍ സിറ്റി സ്വദേശികളായ ഫിറോസിന്റെയും ഷര്‍മിനാസിന്റെയും മകളും പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ മെഹക് ഫിറോസ് (15) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയോടെയായിരുന്നു സംഭവം.
ഉമ്മുല്‍ഖുവൈന്‍ കിങ് ഫൈസല്‍ സ്ട്രീറ്റിലെ നാഷണല്‍ ബാങ്ക് ഓഫ് ഉമ്മുല്‍ഖുവൈന്‍ സമീപമുള്ള എന്‍ബി 24 ജി എന്ന ആറുനില കെട്ടിടത്തിന്റെ ആഞ്ചാം നിലയില്‍ നിന്നാണ് മെഹക് വീണത്.
ഇതേ കെട്ടിടത്തിലാണ് മെഹകും കുടുംബവും താമസിക്കുന്നത്. മെഹക്കിന്റെ പിതാവ് ഫിറോസ് നിലവില്‍ നാട്ടിലാണുള്ളത്. മെഹക്കിന് രണ്ട് സഹോദരങ്ങളാണ് ഉള്ളത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.