ഹോങ്കോംഗ്: ഹോങ്കോംഗ് തെരുവുകളില്‍ വീണ്ടും പ്രതിഷേധം ഉയരുന്നു. ഞായറാഴ്ച നടന്ന പ്രതിഷേധത്തില്‍ പ്രായഭേദമന്യേ എല്ലാവരും റാലിയില്‍ പങ്കെടുത്തു. ഒരു ഇടവേളയ്ക്ക് ശേഷമാണ് ഹോങ്കോംഗ് തെരുവുകളില്‍ വീണ്ടും പ്രതിഷേധക്കാര്‍ കീഴടക്കിയത്.
പ്രതിഷേധക്കാര്‍ വിക്ടോറിയ പാര്‍ക്കില്‍ ഒത്തുചേര്‍ന്ന ശേഷം റാലിയായി തെരുവിലൂടെ നീങ്ങുകയായിരുന്നു. കോസ്വേ ബേയിലൂടെ നടന്നു നീങ്ങിയ റാലി ഹോങ്കോങ്ങിന്റെ സാമ്പത്തിക കേന്ദ്രമായ ചാറ്റര് റോഡിന് സമീപമാണ് അവസാനിച്ചത്. ഓഗസ്റ്റ് 18ന് ശേഷം ഞായറാഴ്ചയാണ് ഹോങ്കോംഗിന് പ്രതിഷേധ പ്രകടനത്തിന് ഔദ്യോഗികമായി അനുമതി ലഭിച്ചത്.
ഹോങ്കോംഗ് ജനതയുടെ ആവശ്യങ്ങള്‍ ശക്തമായി അവഗണിക്കുകയാണ് ചൈന. ഇതിനെതിരെയാണ് ഹോങ്കോംഗ് ജനത പ്രതിഷേധവുമായി രംഗത്ത് എത്തിയത്. സ്വാതന്ത്ര്യവും ജനാധിപത്യവും സ്വപ്നം കണ്ടാണ് ഹോങ്കോംഗ് ജനങ്ങള്‍ പോരാടുന്നത്. ലക്ഷ്യം കാണുന്നതുവരെ പിന്മാറില്ലെന്ന ഉറച്ച നിലപാടിലാണ് സമരക്കാര്‍.