പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതോടെ വിപണിയില്‍ സുലഭമായ വ്യാജ ഹെല്‍മറ്റുകളെ തിരിച്ചറിയാനാകാതെ ബുദ്ധിമുട്ടുകയാണ് ഉപഭോക്താക്കള്‍. ഹെല്‍മറ്റുകള്‍ വ്യാജനാണോ ഒറിജിനലാണോ എന്ന് തിരിച്ചറിയാന്‍ പ്രയാസമാണ്.
പ്രമുഖ ഹെല്‍മറ്റ് കമ്പനികളുടെ പേരിനോടും ലോഗോയോടും വരെ സാമ്യമുള്ള വ്യാജ ഹെല്‍മറ്റുകളാണ് ഇപ്പോള്‍ വിപണിയില്‍ ലഭ്യമാകുന്നത്. 200 രൂപ മുതല്‍ 500 രൂപ വരെയാണ് ഇത്തരം വ്യാജ ഹെല്‍മറ്റുകളുടെ വില. വഴിയരികിലായിരിക്കും വ്യാജ പെല്മറ്റുകള് പ്രധാനമായും വില്‍പ്പന നടത്തുന്നത്.
വിലക്കുറവാണ് ഇത്തരം ഹെല്‍മറ്റുകളുടെ മുഖ്യ ആകര്‍ഷണം. നിലവാരമില്ലാത്ത ഗ്ലാസും, ചട്ടകൂടും തെര്മോകോളുമാണ് വ്യാജ ഹെല്‍മറ്റുകളില്‍ ഉപയോഗിക്കുന്നത്. വ്യാജ ഹെല്‍മറ്റുകളിലും ഇപ്പോള്‍ ഐ എസ് ഐ മാര്‍ക്ക് പതിപ്പിച്ചിരിക്കുന്നത് കാണാം.
യഥാര്‍ത്ഥ ഹെല്‍മറ്റില്‍ ഐഎസ്ഐ മാര്‍ക്കിന് മുകളിലായി ഐ എസ് കോഡും താഴെ നിര്‍മ്മാതാവിന്റെ കോഡും ഉണ്ടായിരിക്കും. ചില ഹെല്‍മറ്റുകളില്‍ നിര്‍മ്മാതാവിന്റെ പേര്, വ്യാപാര മുദ്ര, നിര്‍മ്മിച്ച വര്‍ഷം, വലുപ്പം എന്നിവയും രേഖപ്പെടുത്തിയിട്ടുണ്ടാകും.