കാസര്‍കോട്: വടക്കെ മലബാറിലെ ഏറ്റവും ഉയരംകൂടിയ പാലം കാസര്‍കോട് ആയം കടവില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. ആയംകടവ് പാലത്തെ മുന്‍നിര്‍ത്തി ടൂറിസം വികസനം നടപ്പാക്കുമെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
കാസര്‍കോട് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 14 കോടി ചെലവിലാണ് ആയംകടവ് പാലം നിര്‍മിച്ചത്. ചന്ദ്രഗിരി പുഴയ്ക്ക് കുറുകെ നിര്‍മിച്ച പാലം വടക്കെ മലബാറിലെ ഉയരംകൂടിയ പാലമാവുകയാണ്. പെര്‍ളടുക്ക, ആയംകടവ്, പെരിയ റോഡില്‍ 180 മീറ്റര്‍ നീളത്തിലും 24 മീറ്റര്‍ ഉയരത്തിലുമാണ് പാലം പണിതത്.
പാലത്തിന്റെയും നാല് കിലോമീറ്ററോളം ദൈര്‍ഘ്യത്തില്‍ നിര്‍മിച്ച അപ്രോച്ച് റോഡിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. മന്ത്രി ഇ.ചന്ദ്രശേഖരന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ.രാജ് മോഹന്‍ ഉണ്ണിത്താന് മുഖ്യാതിഥി ആയിരുന്നു.